0%

Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]

Author : VaSco Read All Parts 2K

പെണ്ണ് എന്ന് പറഞ്ഞാൽ..? വിവാഹത്തിന് മുൻപ് ജീവേട്ടനോട് എപ്പോഴും സംസാരിച്ചതും ജീവേട്ടൻ സംസാരിച്ചതും. ജീവേട്ടൻ വിളിക്കുമ്പോൾ എപ്പോഴും കൂടെ വന്നതും അമൃതേച്ചി അല്ല എന്ന് ഞാൻ പറഞ്ഞാൽ..? ജീവേട്ടൻ താലി കെട്ടിയത് അമൃതേച്ചിയെ അല്ല എന്റെ വർഷയെ ആണെന്ന് ഞാൻ പറഞ്ഞാൽ..?."

"ആര്യേ..."

"അതേ സത്യമാണ് ജീവേട്ടാ.. ജീവേട്ടൻ ആദ്യം വന്നു പെണ്ണ് കണ്ടത് അമൃതേച്ചിയെ തന്നെ ആണ്. പക്ഷെ പിന്നെ എല്ലാം എന്റെ വർഷ ആയിരുന്നു. ജീവേട്ടൻ താലി കെട്ടിയതും വീട്ടിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതും. ഒരുപെണ്ണിന്റെ കൂടെ കിടന്നു ആദ്യ രാത്രി ആഘോഷിച്ചതും. എല്ലാം എന്റെ വർഷയോടൊത്തു ആയിരുന്നു. അന്ന് ബോധം കെട്ട് വീണത് ആയിരുന്നു അമൃതേച്ചി."

"ആര്യേ. നീ പറയുന്നത് എല്ലാം സത്യം ആണോ...?"

"അതേ. സത്യം ആണ്.. ഒരു സത്യം കൂടെ ഉണ്ട്. എന്റെ വർഷ ഇപ്പോൾ ഗർഭിണി ആണ്. ജീവേട്ടന്റെ കുഞ്ഞിനെ ആണ് അവൾ വയറിൽ ചുമന്നു നടക്കുന്നത്. അത് ആരും അറിയാതിരിക്കാൻ ആണ് അങ്ങ് ദൂരെ തമിഴ് നാട്ടിൽ ഒരു സ്കൂളിൽ ടീച്ചർ ആയി പോയത്. വീട്ടുകാർ പോലും അറിയാതിരിക്കാൻ. അവർ വേദനിക്കാതിരിക്കാൻ. തന്റെ ചേച്ചിയുടെ നല്ല ജീവിതത്തിന് വേണ്ടി. അവൾ ഇന്ന് ഒരുപാട് സ്നേഹിക്കുന്ന അവളുടെ ജീവിട്ടന്റെ സന്തോഷത്തിനു വേണ്ടി.. അവൾ അവളുടെ സ്വപ്നങ്ങളും ജീവിതവും നശിപ്പിക്കുകയാണ്. എന്നോട് ഇത് ഒരിക്കലും ഇത് ആരോടും പറയരുത് എന്നാ അവൾ പറഞ്ഞത്. കുറച്ചു വർഷം കഴിഞ്ഞാൽ അവൾ ദെത്ത് എടുത്ത കുഞ്ഞ് ആണെന്ന് പറഞ്ഞു അവളുടെ സ്വന്തം കുഞ്ഞിനെ വളർത്താൻ ആണ് അവൾ പോകുന്നത്. ആ കുഞ്ഞാണ്

💬 Comments

View all comments