0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 109.2K

പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക്  മൂന്ന് മാസം മുൻപ് നാട്ടിലെ ട്യൂഷൻ സെന്ററുകളിൽ നൈറ്റ്‌ ക്ലാസ്സ്‌ തുടങ്ങും  ഞാൻ പഠിക്കാൻ വലിയ മോശമല്ലായിരുന്നു അതുകൊണ്ട് തന്നെ ട്യൂഷൻ ഒന്നും പോയിട്ടില്ല. എന്നെയും അനിയത്തിയെയും അമ്മ തന്നെ ആയിരുന്നു പഠിപ്പിച്ചിരുന്നത്. സ്കൂളിൽ പഠിപ്പിക്കുന്നതിനെ കൾ നന്നായി അമ്മ പഠിപ്പിക്കുന്നത് എനിക്ക് മനസിലാകുമായിരുന്നു.

പക്ഷെ  പന്ത്രണ്ടാം ക്ലാസ്സ്‌ ആയപ്പോൾ നാട്ടിലെ രണ്ടു പ്രമുഖ ട്യൂഷൻ സെന്ററുകാർ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. ഞാൻ പഠിക്കാൻ മിടുക്കൻ ആണല്ലോ പിന്നെ നാട്ടിൽ നല്ല പേരുള്ള ഒരു രാഷ്ട്രിയ കാരന്റെ മകനും.  നാട്ടിൽ എന്ത് കാര്യത്തിനും അച്ഛൻ മുന്നിൽ തന്നെ ഉണ്ടാകും. എല്ലാർക്കും അച്ഛനെ നല്ല ബഹുമാനം ആയിരുന്നു. ബാബു അണ്ണന്റെ മോൻ പഠിച്ച ട്യൂഷൻ സെന്റർ എന്ന് പറഞ്ഞു അടുത്ത അധ്യയന വർഷത്തെ പിള്ളേരെ വെക്കേഷൻ ക്ലാസ്സിൽ എത്തിക്കുക ആണ് അവരുടെ ലക്ഷ്യം.

അച്ഛന് അവരെ പിണക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്. വീടിന് അടുത്തുള്ള ട്യൂഷൻ സെന്ററിൽ അനിയത്തിയെയും കവലക്ക് അപ്പുറം ഉള്ള ട്യൂഷനിൽ എന്നെയും ചേർത്തു.

" നിങ്ങൾക്ക് എന്താ മനുഷ്യ നിങ്ങളുടെ രാഷ്ട്രിയം പിള്ളേരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാ..  അവർ ഇവിടെ ഇരുന്ന് നല്ലത് പോലെ പഠിക്കുന്നുണ്ടല്ലോ... പിന്നെ  ജനിച്ചത് മുതൽ അവരെ ഒരുമിച്ചല്ലേ  നമ്മൾ നോക്കിയിരുന്നത് "

" അത് തന്നെ...... അവർ എപ്പോഴും ഒരുമിച്ചല്ലേ....... അവൾക്ക് ആണെങ്കിൽ  അവൻ ഇല്ലാതെ ഒരു റൂമിൽ നിന്ന് മറ്റൊരു റൂമിൽ പോലും പോകാൻ പറ്റില്ല എന്നാ അവസ്ഥ ആണ്  .... ഇങ്ങനെ പോയാൽ അവൾ എങ്ങനെയാ സ്വയം പര്യാപ്തതാ കൈവരിക്കുന്നത്....

💬 Comments

View all comments