0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 106873

ഞാൻ മരവിച്ചു പോയി.

ശരീരമസകാലം വെട്ടേറ്റു ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛൻ....

ആ കാഴ്ച കണ്ടതിനു ശേഷം എന്റെ സ്വഭാവത്തിൽ വല്ലാത്ത മറ്റം വന്നു. അച്ഛന്റെ മരണശേഷം അമ്മ ആകെ തളർന്ന മട്ടയിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തം എൻന്റെ ചുമലിൽ വന്നു. പഠിക്കാൻ പോകാതെ ആയി. ചെറിയ ജോലികൾ എല്ലാം ചെയ്തു എന്നാൽ കഴിയുന്ന വിതം ഞാൻ എന്റെ കുടുംബം നോക്കി. പിന്നെ പാർട്ടിക്കാരും സഹായിച്ചു. അച്ഛനെ കൊന്നെന്നും പറഞ്ഞു പോലീസ് പിടിച്ച ആളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

പക്ഷെ എനിക്ക് പകരം  ആശാൻ  അയാളെ കൊന്നു അതും എന്റെ കണ്മുന്നിൽ വെച്ച് . പിന്നെ എനിക്ക് ആശാനോട് ആരാധനയായി. ആശാൻ പറയുന്നത് എന്തും ചെയ്യും എന്ന മനസായി. പതിയെ ഞാൻ ഒരു പാർട്ടി ഗുണ്ടയായി മാറി.  ആശാൻ തല്ലൻ പറഞ്ഞാൽ തല്ലും കൊല്ലാൻ പറഞ്ഞാൽ കൊല്ലും.. കൊലക്കേസ് ഒകെ വന്നാൽ കുറച്ചു നാൾ ഒളിവിൽ പോകേണ്ടി വരും. ആ സമയത്ത് ആശാൻ വീട്ടിലേക്ക് ഉള്ള കാര്യങ്ങൾ ഒകെ നോക്കുന്നത് കൊണ്ട് ഞാൻ അയാളെ അന്ധമായി വിശ്വസിച്ചു.. പാർട്ടി മീറ്റിങ്ങിൽ വെച്ച് ആശാനേ കുറ്റപ്പെടുത്തിയ ഒരു പാർട്ടി പ്രവർത്തകനെ ഞാൻ പാർട്ടി ഓഫീസിൽ ഇട്ട് തല്ലി. അത് വലിയ പ്രശ്നമായി മാറി.

പാർട്ടിക്കുള്ളിൽ തന്നെ എനിക്ക് പ്രേത്യക്ഷത്തിൽ ശത്രുകൾ ഉണ്ടായി.

ഇതിനിടക്ക് ഞാനും അനിയത്തിയും വല്ലാതെ അകന്നു. ഞാൻ അടിപിടികേസുകളിൽ റിമാൻഡിൽ ആകുമ്പോൾ എല്ലാം  അവൾ എന്നെ വന്നു കാണുമായിരുന്നു  എനിക്ക്  അവൾ അവിടെ  വരുന്നത്  താല്പര്യം ഇല്ലായിരുന്നു  അത്കൊണ്ട് ഞാൻ അവളെ അവോയ്ഡ് ചെയ്തു. എങ്കിലും ഞാൻ വിട്ടിൽ വരുമ്പോൾ  അവൾ ഓടി വന്നു കെട്ടി പിടിക്കുകയും ഇതെക്കെ നിർത്താനും പറയുമായിരുന്നു.

പക്ഷെ ഞാൻ തിരിച്ചു വരാൻ ആകാത്ത വിധം കുരുക്കുകളിൽ ചെന്നു ചാടിയിരുന്നു .  ഒരു ദിവസം എന്നെ കണ്ട് ഓടിവന്ന അവളെ ഞാൻ വലിയ വായിൽ ചിത്ത പറഞ്ഞു. പിന്നെ പിന്നെ അവൾ എന്നോട് മിണ്ടുന്നതുപോലും കുറഞ്ഞു. ഒരിക്കൽ കവലയിൽ വെച്ച് അവളെ ശല്യം ചെയ്ത ഒരു

💬 Comments

View all comments