0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 106877

പൂവാലനെ ഞാൻ തല്ലി അവശനാക്കി.

"ഇനി എന്റെ അനിയത്തിയുടെ പിറകെ നടക്കുന്നവരെ ഞാൻ കൊല്ലും "

ഞാൻ കവലയിൽ വെച്ച് കൊലവിളി നടത്തി. അതിന് ശേഷം അവൾ എന്നോട് മിണ്ടിയിട്ടേ ഇല്ല.

ഒരു ദിവസം രാത്രി ഞാൻ ചാത്തൻ കുന്നിൽ ഇരുന്നു മദ്യപിക്കുന്ന സമയത്ത് ഒരു പാർട്ടികാരൻ വന്നു പറഞ്ഞു.

"ഡാ നിന്നോട് അത്യാവശ്യമായി പാർട്ടി ഓഫീസിൽ ചെല്ലാൻ ആശാൻ പറഞ്ഞു."

" ആശാൻ എന്നോട് പാർട്ടിഓഫീസിൽ കയറേണ്ട എന്നാണല്ലോ പറഞ്ഞിട്ടുള്ളത് "

" ആ അതറിയില്ല നിന്നോട് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു "

ഞാൻ അയാളുടെ കൂടെ പാർട്ടി ഓഫീസിൽ ചെല്ലുമ്പോൾ. പാർട്ടി ഓഫീസിന്റെ പുറത്ത് ഒരു കുഞ്ഞുപോലുമില്ല. ഇലക്ഷൻ അടുക്കറയിരുന്ന  സമയം ആയിരുന്നു. എനിക്ക് എന്തോ പന്തികേട് തോന്നി. പാർട്ടി ഓഫീസിനുള്ളിൽ മുതിർന്ന ചില നേതാക്കൾ മാത്രം മുണ്ട്.

" ആശാൻ എവിടെ "

അവിടെ ഉണ്ടായിരുന്ന ഒരാളോട് ഞാൻ ചോദിച്ചു

" മുകളിൽ കോൺഫ്രാൻസ് ഹാളിൽ ഉണ്ട് "

ഞാൻ പെട്ടെന്ന്  തന്നെ മുകളിലേക്ക് ചെന്നു.  ആശാൻ ഹാളിന് വെളിയിൽ നിൽപ്പുണ്ടായിരുന്നു.

" ഹ നീ വന്നോ "

എന്നെയും കൊണ്ട് ആശാൻ ഹാളിനുള്ളിലേക്ക് കയറി. അവിടെ ഞാനുമായി പ്രശ്നമുണ്ടായ പാർട്ടി നേതാവ് മരിച്ചു കിടപ്പുണ്ട്.

" ഡാ ഇലക്ഷന് സമയമാണ് ആ സമയത്ത് സ്ഥാനാർഥി ആകാൻ ചാൻസുടെന്ന് പുറത്ത് അറിയാവുന്ന ഒരാൾ പർട്ടി ഓഫീസിൽ കൊല്ലപ്പെട്ടെന്ന് പുറത്ത് അറിഞ്ഞാൽ ഉണ്ടാകുന്ന ഭാവിശ്യത്ത്‌ നിനക്കറിയാമല്ലോ......... നീ ഇത് ഇവിടെ നിന്ന് മാറ്റണം.......... വളരെ ശ്രദ്ധിച്ചു വേണം.... അഥവാ പിടിക്ക പെട്ടു കഴിഞ്ഞാൽ  പാർട്ടി പരസ്യമായി  സഹായിക്കില്ല  "

" ആശാനേ ..... ഇവന് നല്ല ജനപിന്തുണ ഉള്ളത് ആണ്....... ഇവനുമായി ഒരു പ്രശ്നം ഉണ്ടായപ്പോൾ തന്നെ  എന്നിക്ക് വധഭീഷണി ഉള്ളതാ ...  ഈ കുറ്റം ഞാൻ ഏറ്റെടുത്തൽ ..... എന്റെ അമ്മയും അനിയത്തിയും........... അവർക്ക് വേറെ ആരുമില്ല "

" ഡാ അവരുടെ കാര്യം ഞാൻ നോക്കിക്കോളാം അവർ നിന്റെ അമ്മയും അനിയത്തിയും മാത്രമല്ലല്ലോ എന്റെ ബാബുവിന്റെ ഭാര്യയും മകളുമല്ലേ..... നീ വിഷമിക്കാതെ ഇരിക്ക്

💬 Comments

View all comments