0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 106879

............ എനിക്ക് വേറെ വഴി ഇല്ല  നിങ്ങൾ തമ്മിൽ പ്രശ്നം ഉള്ളത് എല്ലാർക്കും അറിയാവുന്നതാണ്  ഇത് ചെയ്താലും ഇല്ലെങ്കിലും  നിന്നെ ആയിരിക്കും എല്ലാവർക്കും സംശയം......... ഡാ ഞാൻ ഉണ്ടെടാ നീ  ഇത് ചെയ്യണം "

ആശാന്റെ വാക്ക് ഞാൻ വിശ്വസിച്ചു. പിന്നെ അപ്പോഴത്തെ മദ്യലഹരിയിൽ ഞാൻ അത് സമ്മതിച്ചു. പക്ഷെ  അത് വലിയ ഒരു ചതിയായിരുന്നു .  പാർട്ടി ഓഫീസിൽ നിന്ന് ഞാൻ ബോഡി മാറ്റുമ്പോൾ അവർ എനിക്ക് എതിരെ തെളിവ് ഉണ്ടാക്കി  പോലീസിന് ഒറ്റി........ഒരു പാർട്ടി നേതാവിന്റെ മിസ്സിംഗ്‌  പാർട്ടിക്ക്  വലിയ പ്രെഷർഉണ്ടാക്കാതെ ഇരിക്കാൻ അവർ ഞാൻ ബോഡി മറവു ചെയ്ത സ്ഥാലം പോലീസിന് കാണിച്ചു കൊടുത്തു. എനിക്ക് ഒളിവിൽ പോകേണ്ടിവന്നു.

നാട് മുഴുവൻ എനിക്ക് എതിരായി. ഇത്രയും നാൾ ഞാൻ എന്ത് ചെയ്താലും പാർട്ടി സപ്പോർട് ഉണ്ടായിരുന്നത് കൊണ്ട് വീട്ടുകാർക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ലായിരുന്നു ... പക്ഷെ ഇപ്പോൾ എന്റെ വിട്ടിൽ ചെന്ന്  അവർ എന്റെ അമ്മയെ ഭീഷണി പെടുത്തി....  അമ്മക്ക് ഇത് താങ്ങാവുന്നതിലും അപ്പുറത്ത് ആയിരുന്നു. അമ്മ കുഴഞ്ഞുവീണു മരിച്ചു.  എനിക്ക് അവസാനമായി അമ്മയെ ഒന്ന് കാണാൻ പോലും പറ്റിയില്ല. അമ്മക്ക് അച്ഛന് അടുത്ത് തന്നെ അവർ ചിത ഒരുക്കി. എന്റെ അനിയത്തി തന്നെയായിരുന്നു  കർമങ്ങൾ ഒകെ ചെയ്തത്..

അമ്മയുടെ മരണമറിഞ്ഞു ഞാൻ വിട്ടിൽ വരുന്നതും കത്ത്  പാർട്ടിക്കാരും പോലീസും രണ്ടു ദിവസം മുഴുവൻ അവിടെ ഉണ്ടായിരുന്നു.  ആളുകൾ അതികം ഇല്ലാത്ത ഒരു രാത്രിയിൽ ഞാൻ എന്റെ സ്വന്തം വീടിന്റെ മതിൽ ചാടി അമ്മയുടെ കത്തി തീർന്ന ചിതക്ക് അരിക്കിൽ കിടന്നു കരഞ്ഞു.

" ഇവിടെ കിടന്ന് കരയാതെ ജീവനും കൊണ്ട് എങ്ങോട്ടാ എന്ന് വെച്ച പോകു ""

എന്റെ അനിയത്തി ആയിരുന്നു.

" ഡി ഞാൻ എന്ത് ചെയ്തിട്ട  "

" സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും മറന്നിട്ടു പാർട്ടി കാരുടെ കൂടെ പോയിട്ട് അല്ലെ "

" ഡി അച്ഛന്റെ മരണശേഷം അവരല്ലേ  നമ്മളെ സഹായിച്ചത് "

" എന്ത് സഹായം.... "

.......

ഡാ  ഓടി വാടാ  അവൻ താ  ഇവിടെ 

💬 Comments

View all comments