0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 106928

പറയാതെ  നിന്നെ  ഞാൻ നോക്കും നമുക്ക്  ആദ്യം കേരളത്തിന്‌ പുറത്ത് കടക്കാം ... ബംഗാളിൽ എനിക്ക് കുറച്ച് പരിജയ കാരുണ്ട്  അവിടെന്ന്  നേപ്പാൾ പോകാം "

" എങ്ങനെ നോക്കും..... സ്വന്തം നാട്ടിൽ ആയിരുന്നപ്പോൾ പോലും നീ ഒന്നും ചെയ്തിട്ടില്ല  പിന്നെ അല്ലെ നേപ്പാൾ "

" എങ്ങനെ നോക്കാൻ .... എന്റെ  പ്രായത്തിൽ ഉള്ള പെൺ കുട്ടികൾ ഒകെ പഠിത്തം കഴിഞ്ഞു നല്ല നിലയിൽ ആയി  പിന്നെ ഇപ്പൊ പലർക്കും ഫാമിലിയും ആയി "

" മോളെ  ഈ പ്രശ്നം ഒകെ ഒന്ന് ഒതുങ്ങട്ടെ  ആദ്യം നമുക്ക് സേഫ് ആയിട്ട്  കുറച്ച് നാൾ മാറി നിൽക്കാം... പിന്നെ ജോലിയോ  കല്യാണമോ  എന്താന്ന് വെച്ചാൽ ഞാൻ നടത്തി തരാം "

" കല്യാണമോ  അതെക്കെ  ഞാൻ എന്നെ  മറന്ന കാര്യങ്ങൾ ആണ്...... നാട്ടിൽ തല്ലും കുടി കൊല്ലും കൊലയും ആയി നടക്കുന്നവന്റെ പെങ്ങളെ നോക്കാൻ പോലും പലർക്കും പേടിയായിരുന്നു.... അതും  മറികടന്നു എന്റടുത്തു വന്നു സംസാരിച്ചനെ വരെ നീ തല്ലി ഓടിച്ചില്ലേ.. "

" മോളെ  നിനക്ക് ആരെയെങ്കിലും ഇഷ്ട്ടമായിരുന്നോ...... എന്നോട്  പറഞ്ഞൂടായിരുന്നോ "

" അത് ഇപ്പോൾ പറഞ്ഞിട്ട് എന്തിനാ...... മുമ്പ് ഗുണ്ട യുടെ പെങ്ങൾ  ഇപ്പോൾ കൊലകേസ്‌ പ്രതി  എന്നെ ഒകെ ഇനി ആരു കെട്ടാനാ ""

" മോളെ  നമുക്ക് എല്ലാം  ശെരിയാക്കാം  "

എനിക്ക് എന്തോ വല്ലാത്ത സങ്കടം വന്നു  ഞാൻ ഗ്ലാസ്‌ ഇൽ ഒഴിച്ച മദ്യം വെള്ളം ഒഴിക്കാതെ ഒറ്റ വലിക്ക് കുടിച്ചു.

" എന്ത് ശെരിയാക്കാം.. നിനക്ക് ഒന്നിനും പറ്റില്ല ...... നീ കാരണം സ്വന്തം അമ്മ പോലും ചങ്കുപൊട്ടി മരിച്ചില്ലേ...... എന്നെ  കൊലയാളി ആക്കിയില്ലേ "

അവൾ തല വെച്ചിച്ചു കൊണ്ട് വായിലൂടെ ശ്വാസം വിട്ടു... ഞാൻ അത് കണ്ട് ഗ്ലാസ്സിലേക്ക് മദ്യം ഒഴിക്കാൻ ആഞ്ഞപ്പോൾ അവൾ പെട്ടെന്ന് എന്റെ കയ്യിൽ നിന്നും മദ്യം തട്ടി പറിച്ചു കൊണ്ട് ആ കുപ്പിയിലെ മദ്യം മുഴുവൻ ഒറ്റവലിക്ക് കുടിച്ചു.

"എന്ത് കാര്യത്തിന ഈ വട്ടാവെള്ളം കുടിക്കുന്നത്....... ഇത് കുടിച്ചാൽ ബോധം

💬 Comments

View all comments