Chapter Title : അവളും ഞാനും [Danmee]
അവൾ ചോദിച്ചു
" നീ വാ ഒരു സ്ഥാലം ഉണ്ട് "
സ്റ്റേഷൻ പുറമ്പോക്കിൽ പാർക്ക് ചെയ്തിരുന്ന ഒരു വണ്ടി കുത്തിതുറന്ന് വയർ സ്പർക്ക് ചെയ്തു .
" വാ.. പെട്ടന്ന് കയറു "
വണ്ടി സ്റ്റാർട്ട് ആയപ്പോൾ ഞാൻ അവളോട് പറഞ്ഞു.
" അപ്പൊ മോഷണവും വശമുണ്ടോ എന്റെ പൊന്നാങ്ങളക്ക് "
കാറിൽ കയറുന്നതിനിടയിൽ അവൾ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു.
ഞാൻ വണ്ടി ഓടിച്ചു പോയത് കേരള കർണാടക ബോർഡറിലെ ഒരു കുന്നിൻ മുകളിലിൽ ഉള്ള എന്റെ ഒരു ഒളിവു കേന്ദ്രത്തിലേക്ക് ആണ്. ഓടിട്ട ഒരു ചെറിയ വിട്. പാർട്ടി ഓഫീസിലെ പ്രശ്നത്തിനു ശേഷം പാർട്ടിക്കാർക്ക് പോലും അറിയത്ത ഈ വീട്ടിലേക്ക് ആണ് ഞാൻ ഒളിവിൽ ആവുമ്പോൾ വരുന്നത്. അച്ഛന്റെ കൂട്ടുകാരനായ ഒരു പഴയ പാർട്ടിക്കാരൻ പറഞ്ഞു തന്നത് ആണ്.
ഞാനും അവളും ആ വീടിനുള്ളിലേക്ക് കയറി. ഒരു മുറിയും ചെറിയ കിച്ചനും മാത്രമുള്ള മുറിയിൽ ഒരു മുലയിൽ ഒരു പായ ചുരുട്ടി വെച്ചിട്ടുണ്ട്.
"നീ വല്ലതും കഴിച്ചയിരുന്നോ................... എനിക്ക് നല്ല വിശപ്പ് ഉണ്ട്..........................................ഡി അടുക്കളയിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്........... അരി കാണും "
എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു . അമ്മ മരിച്ചത് മുതൽ ഒന്ന് കഴിച്ചിരുന്നില്ല.അവൾ ഒന്നും മിണ്ടാതെ അവിടെ നോക്കി നിന്നതേ ഉള്ളു.
ഞാൻ അടുക്കളയിൽ കയറി കളത്തിൽ നിന്നും കുറച്ചു വെള്ളം എടുത്ത് അവൾക്ക് കൊടുത്തു ..
"കുടിക്കൂ "
അവൾ അത് കൈയിൽ വാങ്ങി ഭിത്തിയിൽ ചാരി നിലത്തിരുന്നു.
ഞാൻ അവിടെ ഇരുന്ന ഒരു കലിഗ്ലാസ്സ് മായി വാതിലിനും കഴുകോലിനും ഇടയിൽ ഇരുന്ന ഒരു കുപ്പി എടുത്തു നിലത്തിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ടു വന്നതാ കുപ്പിക്കു അടിയിൽ കുറച്ചു മദ്യം ഉണ്ടായിരുന്നു. ഞാൻ കുപ്പി തുറന്ന് കുറച്ച് ആ ഗ്ലാസ്സ്ഇൽ ഒഴിച്ചു.
" നീ എന്താ ഈ കാണിക്കുന്നേ ..... ഈ സമയത്ത് ഇരുന്ന് മദ്യപിക്കാൻ പോകുകയാണോ "
" ഡി ഇത് കുറച്ചേ ഉള്ളു... ഇത് ചെന്നില്ലെങ്കിൽ ശെരിയാകില്ല "
"
💬 Comments
View all comments