Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
,കണ്ണത്താത്താദൂരം പരന്നു കിടക്കുന്ന ഇരുട്ട് ,ചിതറിക്കിടക്കുന്ന ചെറിയ ചെറിയ വെളിച്ചങ്ങൾ ,ഇതാ പണ്ടുള്ളവർ പറയുന്നത് നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കണം എന്നില്ലെന്നു. ഇന്നുകൊണ്ടു പാതി പ്രശ്നങ്ങൾ തീരും എന്നു കരുതി, എന്നാൽ അതു പുതിയ വേദനകളും കൊണ്ടുവരുമോ എന്നൊരു തോന്നൽ ?????
ഞാൻ ജീവിതത്തിൽ ഇത്രയും വേദനിച്ച ഒരു ദിവസം ഉണ്ടാവില്ല ,പണ്ട് ആദ്യ പ്രണയം ഇല്ലാതെ ആയപ്പോളും, പലിശക്കാരുടെ മുമ്പിൽ തലകുനിക്കേണ്ടി വന്നപ്പോളും ,എന്തിനു അച്ഛൻ മരിച്ചപ്പോളും, അനുഭവിക്കാത്ത ഒരുതരം തകരുന്ന വേദന ,ശരിക്കും ചെയ്‌യാത്ത തെറ്റിന് കുറ്റകാരൻ ആകുമ്പോൾ നമ്മുടെ പ്രാണൻ പിടയുമ്പോൾ ആർക്കും,ആ വേദന ഒരിക്കലും കാണാൻ കഴിയില്ല അതാണ് സത്യം ..........................നിങ്ങൾ വിചാരിക്കും ഇവൻ എന്ത് തേങ്ങയാ പറയുന്നത് എന്നല്ലേ ...............
പറയാം എല്ലാം പറയാം എന്റെ സങ്കടം കേൾക്കാൻ ഇനി നിങ്ങൾ മാത്രമേ ഉണ്ടാകു എനിക്ക് നന്നായി അറിയാം അതാ ഇപ്പൊ ഈ കഥയിലൂടെ പറയാൻ പോകുന്നത് ..................................
അച്ഛനും അമ്മയും പ്രേമിച്ചാണ് കെട്ടിയതു അധികം സംസാരിക്കാത്ത അച്ഛനും എന്നാൽ നന്നായി സംസാരിക്കുന്ന അമ്മയും ഇവർ തമ്മിൽ ഉള്ളൊരു അടുപ്പം എന്നും എനിക്ക് പഠനവിഷയം ആണ് ,അച്ഛൻ ഒന്ന് നോക്കിയാലോ ,ഒന്ന് ചിരിച്ചാലോ അച്ഛൻ എന്താ പറയാൻ വന്നെന്നു അമ്മക്ക് അറിയാൻ കഴിയും, അതുപോലെ അമ്മയുടെ മനസിന്റെ ഓരോ ചലനകളും അച്ഛന് മനസിലാക്കാൻ ഒരു നോട്ടമോ അല്ലെങ്കിൽ ശരീരഭാഷയോ മതിയെന്നു ഞാൻ സാക്ഷ്യം വഹിച്ചിരുന്നു ,ഇന്നത്തെപോലെ അല്ല അവരുടെ കാലത്തിനു വിപ്ലവകരമായ ഒരു സ്നേഹ സംഗമം .അമ്മയുടെ തറവാട് അധികം അകലയൊന്നുമല്ല അടുത്താണ്, പക്ഷെ ബന്ധം കൊണ്ട് ഒരുപാടു അകന്നതാണ്
💬 Comments
View all comments