Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
പോകുന്നവരെ നോക്കിയാ അവള് എന്നോട് ചോദിച്ച് ??
അതെ ,അമ്മു ഞാൻ ഒരു കാര്യം പറയാൻ കുറെ ആയി ശ്രേമിക്കുന്നു ,എന്റെ സംസാരത്തെ തടഞ്ഞു കൊണ്ട് അവളുടെ ചോദ്യമെത്തി ??
അമ്മു ,????????????? ഓഹോ കോപ്പു ഞാൻ അവളെ അമ്മു എന്ന് വിളിച്ചത് ഇഷ്ട്ടം ആയില്ല എന്ന് തോന്നുന്നു .
ഞാൻ ഒന്ന് ചിരിക്കാൻ നോക്കുന്നുണ്ട് എവിടെ നടക്കണ്ടേ .ഹിമ മഞ്ഞിൽ അകപെട്ടവനെയേ നിന്ന് അനക്കാൻ പറ്റുന്നില്ല പുല്ല് 😰😰😰😰😰😰😰😰
ഡാ ഞാൻ പോകുവാവിട്ടോ നീ പറയുന്നുണ്ടോ ??
എനിക്ക് നിന്നെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാ ,( പഠിച്ചു വച്ചതോ ,കാണാപാഠം പഠിച്ചതോ ഒന്നും വന്നില്ല നേർത്ത ശബത്തിൽ അകെ വന്നത് ഇത് മാത്രമാ ))))
എന്ത് ??????????????
ദൈവമേ ഞാൻ പറയുന്നതു ഇവൾക്ക് മനസിലായില്ലേ ,ഒരിക്കൽ പറയുന്നതേ വലിയ കാര്യം ,വേറെ വഴി ഇല്ലല്ലോ പറയുക തന്നെ , പക്ഷെ ഇത്തവണ കുറച്ചു ഉച്ചത്തിൽ ഇത്തിരി ബലത്തിൽ തന്നെ പറഞ്ഞു .......
എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടം ആണ് ,ഒത്തിരി എന്നാൽ ഒരുപാട് .എന്റെ കൈകൾ അറിയാതെ രണ്ടു വശത്തേക്കു വിരിഞ്ഞു ...
ആ മുഖം ചുവന്നു തുടുത്തു ,എന്തോ പ്രേതം കണ്ട കുട്ടിയെ പോലെ ശീല പോലെ നില്കുന്നുണ്ട് .....തൊട്ടാൽ ഇപ്പൊ തെറിക്കും ചോര അതുപോലെ , അവളുടെ വീട്ടിലെ തെച്ചിപ്പൂ പോലെ ചുവന്നു അകെ ,നെറ്റിയിൽ വിയർപ്പു പൊടിയുണ്ട് ,ശ്വാസം വിടുന്നത് പോലും നന്നായി കേൾക്കാം ........
ഡാ ചുമ്മാ കളിക്കല്ലേ , എന്നെ തുറിച്ചു നോക്കുന്നുണ്ട്
അല്ല അമ്മു ,എന്റെ പ്രിയമ്മ
💬 Comments
View all comments