0%

Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]

Author : Meenu Read All Parts 2.6K

കാര്യങ്ങൾ സ്നേഹയെ പറഞ്ഞു ഏല്പിച്ചിട്ട് ഞാൻ ഇറങ്ങും.

സ്നേഹ: അപ്പോ എനിക്ക് പണി തരാൻ വന്നതാണോ?

സിദ്ധു: ഞാൻ എന്ത് പണി തരാനാ സ്നേഹ... തനിക്ക്?

സ്നേഹ: (പതിയെ ചിരിച്ചു കൊണ്ട്) സിദ്ധു എന്ത് തന്നാലും ഞാൻ സ്വീകരിക്കും.

സിദ്ധു: ഉവ്വ... നീ കോൺഫറൻസ് ഹാൾ ലേക്ക് ഇരിക്ക്.

സ്നേഹ: ഓക്കേ...

സിദ്ധു നേരെ കോൺഫറൻസ് ഹാൾ ലേക്ക് നടന്നു.

സിദ്ധു: സ്നേഹ നീ പ്രോഗ്രസ്സ് പറ.

സ്നേഹ: Hoardings നു ഞാൻ മൂന്ന് quotation എടുത്തിട്ടുണ്ട്. FM Ad നും quotation കിട്ടിയിട്ടുണ്ട്. CLUB FM ഉം RADIO MANGO ഉം സെയിം റേറ്റ് ആണ്.

സിദ്ധു: ഓക്കേ.

സ്നേഹ: TV Ad നു ഏതൊക്കെ പ്രോഗ്രാംസ് ൽ ആണ് വേണ്ടത് എന്ന് സെലക്ട് ചെയ്യണം. അത് ചെയ്തു കഴിഞ്ഞാൽ നമുക്ക് റേറ്റ് കിട്ടും.

സിദ്ധു: ഓക്കേ.... ഒരു കാര്യം ചെയ്യൂ... രണ്ടു എന്റർടൈൻമെന്റ് channels ഉം രണ്ടു ന്യൂസ് channels ഉം നമുക്ക് ചെയ്യാം. അവരുടെ prime time suggestions ഉം പാക്കേജ്‌സ് റേറ്റ് ഉം എടുക്ക്. എന്നിട്ട് നമുക്ക് ഇരിക്കാം.

സ്നേഹ: ഓക്കേ സിദ്ധു.

സിദ്ധു: പിന്നെ സ്നേഹ... കേരളത്തിലെ എല്ലാ PVR സ്ക്രീൻ ലും 1 മിനിറ്റ് ad നു കൂടി quotation എടുക്ക്.

സ്നേഹ: സിദ്ധു, ഇതൊരു മാസ്സ് campaign ആണല്ലോ.

സിദ്ധു: അതെ... ഒരു കാര്യം കൂടി. HYATT ഉം Marriott ഉം ആയിട്ട് ഒരു മീറ്റിങ് ഫിക്സ് ചെയ്യൂ.... നാളെ കിട്ടിയാൽ അത്ര നല്ലത്.

സ്നേഹ: ഓക്കേ

💬 Comments

View all comments