Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
ആയി തോന്നി അവന്.
മനോജ്: മീര, ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം.
മീര: ഞങ്ങൾ കൂടി വരാം.
മനോജ്: മോൾ ഉറങ്ങിയില്ലേ, ഇനി വേണ്ട. ഞങ്ങൾ ഒന്ന് കറങ്ങി വരാം. കുറെ ആയി സിദ്ധാർഥ് ആയി ഒന്ന് കറങ്ങിയിട്ട്.
മീര: ശരി കുട്ടാ,
സിദ്ധു: ബൈ ഡീ....
മീര: ബൈ സിദ്ധു....
സിദ്ധു ഉം മനോജ് ഉം പുറത്തേക്ക് ഇറങ്ങി നടന്നു.
സിദ്ധു: പറ മനോജ്... എന്താ ഇഷ്യൂ?
മനോജ്: സിദ്ധു... ഇന്ന് എന്താ ഉണ്ടായത്?
സിദ്ധു: മനസിലായില്ല.
മനോജ്: നീ അല്ലെ ഇന്ന് മീര യെ കൊണ്ട് വിട്ടത് വൈകുന്നേരം?
സിദ്ധു: അല്ല. ഞാൻ ഇന്ന് കുറച്ചു തിരക്കിൽ ആയിരുന്നു.
മനോജ്: മീനു ൻ്റെ കൂടെ ആയിരുന്നോ നീ?
സിദ്ധു: അതെ... ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട് ഓഫീസിൽ ഞാൻ അതിൻ്റെ പിന്നാലെ ആണ്. ഫിലിം സ്റ്റാർസ് ഒക്കെ ഉള്ള പ്രോഗ്രാം ആണ്. മീനു ൻ്റെ പരിചയത്തിൽ ഉള്ള ഒരു ഏജൻറ് നെ കാണാൻ പോയി ഞങ്ങൾ. എന്ത് പറ്റി?
മനോജ്: ഞാൻ ഇന്ന് വന്നപ്പോൾ മുതൽ മീര ഒരു മാതിരി കണ്ട്രോൾ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഒരു മാതിരി വട്ടു പിടിച്ച അവസ്ഥ. എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ചോദിച്ചപ്പോൾ നിൻ്റെ പേര് വന്നു വായിൽ നിന്നു. സിദ്ധു നു ഒന്ന് കൊണ്ട് വിട്ടാൽ എന്താ, മീനു ൻ്റെ കൂടെ പോവാൻ അവന് സമയം ഉണ്ട് എന്നൊക്കെ. കുറെ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, നീ ആണ് അവളുടെ പ്രശ്‍നം എന്ന്.
സിദ്ധു: ഓക്കേ
💬 Comments
View all comments