Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]
ഹ്മ്മ്...
മീര യുടെ കാൾ വച്ചു... സിദ്ധു നിമ്മിയെ വിളിച്ചു...
നിമ്മി: പറ ഡാ...
സിദ്ധു: അബദ്ധം പറ്റി...
നിമ്മി: എന്ത്?
സിദ്ധു: ഞാൻ അവളെ വിളിച്ചു..
നിമ്മി: ഹ്മ്മ്??
സിദ്ധു: അവൾ എടുത്തു, ഞാൻ അവൻ്റെ കാർ കയറ്റണ്ട എന്നൊക്കെ പറഞ്ഞു അകത്തു.
നിമ്മി: ഹ്മ്മ്?
സിദ്ധു: എല്ലാം കഴിഞ്ഞപ്പോൾ അവൾ പറയുകയാ... അലൻ അവിടെ ഉണ്ട് എന്ന്.
നിമ്മി: അയ്യോ... നീ ആണ് വിളിച്ചത് എന്ന് അവനു മനസിലായോ?
സിദ്ധു: ഹ്മ്മ്... കാൾ കണ്ടോ എന്ന് ഞാൻ ചോദിച്ചു. അവൻ അപ്പോൾ അടുത്തു തന്നെ ഉണ്ടെന്നു പറഞ്ഞു. കൂടുതൽ ഒന്നും ഞാൻ പിന്നെ പറഞ്ഞില്ല.
നിമ്മി: അവൾ എന്ത് പറഞ്ഞു?
സിദ്ധു: അവൾ അവൻ അടുത്തു ഉണ്ട് എന്നോട് സംസാരിക്കുമ്പോൾ.
നിമ്മി: എനിക്ക് അതൊന്നും അല്ല പേടി. മനോജ് നെ ആണ് പേടി. ഇത് എങ്ങാനും മനോജ് അറിഞ്ഞാൽ, നീ അവൾക് ഇങ്ങനെ ഒന്നും ഇല്ല എന്നും പറഞ്ഞതല്ലേ ഇന്നലെ.
സിദ്ധു: പക്ഷെ ഡീ... അവൾ അവൻ അടുത്തു ഉണ്ടായിട്ടും എന്നോട് അപ്പോളും ചെല്ലാൻ പറഞ്ഞു കെഞ്ചി ഡി...
നിമ്മി: അവൻ്റെ മുന്നിൽ വച്ചോ?
സിദ്ധു: ഹ ഡീ...
നിമ്മി: ഇവൾ ഇത് എന്താ ഉദ്ദേശിക്കുന്നത്?
സിദ്ധു: എനിക്ക് അറിയില്ല...
അപ്പോളേക്കും സിദ്ധു നു കാൾ വെയ്റ്റിംഗ് ൽ മീരയുടെ കാൾ വന്നു....
സിദ്ധു: നിമ്മി... അവൾ വിളിക്കുന്നുണ്ട് ഡീ...
നിമ്മി: ഹ്മ്മ്... നീ എടുക്ക്... എന്നിട്ട് എന്നെ തിരിച്ചു വിളിക്ക്...
സിദ്ധു: ശരി ഡീ..
സിദ്ധു മീരയുടെ കാൾ എടുത്തു....
സിദ്ധു: പറ
💬 Comments
View all comments