Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]
തന്നെ അവൾ പരാതി പറഞ്ഞതെ ഉള്ളു രാവിലെ.
സിദ്ധു നിമ്മിയുടെ കാൾ വച്ചിട്ട് മീരയെ വിളിച്ചു.
മീര: എവിടാ ഡാ? ആ അനാമിക ൻ്റെ കൂടെ പോയോ?
സിദ്ധു: പോടീ...
മീര: എങ്ങനെ ഉണ്ടായിരുന്നു പരുപാടി?
സിദ്ധു: അതൊക്കെ അടിപൊളി.
മീര: അവൾ എന്ത് പറഞ്ഞു?
സിദ്ധു: ആര്?
മീര: സ്നേഹ...
സിദ്ധു: അവൾ എന്ത് പറയാൻ?
മീര: ഒലിപ്പിച്ചു കൊണ്ട് കൂടെ ഉണ്ടായിരുന്നില്ലേ.
സിദ്ധു: അവൾ ഒലിപ്പിക്കട്ടെ ഡീ... ഞാൻ ഒലിക്കാതിരുന്നാൽ പോരെ...
മീര: ഒലിക്കാതിരുന്നാൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ രണ്ടിനേം ഞാൻ കൊല്ലും.
സിദ്ധു: (ചിരിച്ചു കൊണ്ട്) പോടീ...
മീര: ഹ്മ്മ്...വേറെന്താ?
സിദ്ധു: ഏയ്... ഒന്നുല്ല...
മീര: നിമ്മി യെ വിളിച്ചോ നീ?
സിദ്ധു: ഹ്മ്മ്... അവളുടെ മെസ്സേജ് ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഞാൻ വിളിച്ചു.
മീര: ഞാൻ രണ്ടാമത് ആയോ?
സിദ്ധു: പോടീ തെണ്ടീ...
മീര: ചുമ്മാ പറഞ്ഞതാടാ പൊട്ടാ.
സിദ്ധു: അവളുടെ മെസ്സേജ് ഉണ്ടായിരുന്നു. ഞാൻ ഇപ്പോ വന്നതേ ഉള്ളു ഓഫിസിൽ. വന്നു ഇറങ്ങി ഫോൺ നോക്കിയപ്പോൾ അവളുടെ മെസ്സേജ്. നീ രാവിലെ വിളിച്ചു എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞു.
മീര: പിന്നല്ലാതെ ഒരു അനാമിക യും ഉണ്ട് ഒരു പരിപാടിയും ഉണ്ട്. കുറെ ദിവസം ആയി ഒരു വിവരവും ഇല്ല ഒരു മൈൻഡ് ഉം ഇല്ല. എന്തെങ്കിലും ചോദിച്ചാൽ, അതിനു മാത്രം മറുപടി വരും, അതും ഏതെങ്കിലും ഒരു സമയത്തു.
സിദ്ധു: ഹിഹിഹി...
മീര: ചിരിക്കല്ല് നീ... അവൾ വേറെ എന്ത് പറഞ്ഞു?
സിദ്ധു: വേറെ ഒന്നും ഇല്ല.
💬 Comments
View all comments