0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

ഞങ്ങൾ വല്യ ബിസ്നെസ്സ് കാരൊന്നും അല്ലടാ. ഉള്ളത് വച്ച് ജീവിച്ചു പോകുന്നവർ ആണ്.

മൂന്നുപേരും കൂടി ഉച്ചത്തിൽ ചിരിച്ചു.

സിദ്ധു: ഞാൻ ഒന്ന് ആലോചിക്കട്ടെ.

ശില്പ: നീ നിൻ്റെ കമ്പനി ക്കു വേണ്ടി എന്തൊക്കെയാ ചെയ്യാറ്?

ജോ: അതൊക്കെ വല്യ ബജറ്റ് ആയിരിക്കും.

ശില്പ: വല്യ ഇവൻറ് അല്ല ഞാൻ ഉദ്ദേശിച്ചത്.

സിദ്ധു: TVC, FM, Hoardings, Celebrity programs, അങ്ങനെ... ഇവിടേം നമുക്ക് അതൊക്കെ നോക്കാം, ഞാൻ ഓരോന്നും ഒന്ന് നോക്കി ബജറ്റ് ചെയ്യാം. എന്നിട്ട് നമുക്ക് ഫൈനലൈസ് ചെയ്യാം. ഡോണ്ട് വറി, നമുക്ക് ശരി ആക്കാം പോരെ?

ജോ: ഇവൾക്ക് ആയിരിന്നു സിദ്ധു ൻ്റെ റേറ്റ് അറിയാത്തതിൻ്റെ വിഷമം.

ശില്പ: ഈ മരങ്ങോടൻ ആണെന്ന് ഞാൻ അറിഞ്ഞോ അതിനു?

സിദ്ധു: ഡീ പട്ടി... കിട്ടും എൻ്റെ കൈയിൽ നിന്ന്.

ശില്പ: ഹ്മ്മ്... ഞാൻ എൻ്റെ കൈ വാടകക്ക് കൊടുത്തിരിക്കുവല്ലേ.

ജോ: സിദ്ധു സൂക്ഷിക്കണം കെട്ടോ. യോഗ അഭ്യാസി ആണ്.

സിദ്ധു: ഹ്മ്മ്....

ശില്പ: ഹാ.... പഴയതൊക്കെ പലിശ ചേർത്ത് തരും ഞാൻ.

സിദ്ധു: പോടീ... ഞാൻ ഒരു കാര്യം ആലോചിക്കുവാരുന്നു. നമുക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് നെ കൂടി ഒന്ന് പ്ലാൻ ചെയ്യാം. ഒരുപാട് cost അവത്തും ഇല്ല. ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ പ്രൊമോട്ടേഴ്സ്.

ശില്പ: നീ ആലോചിക്കേടാ. ഇനി എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു.

ജോ: ഈ അടുത്തു ഏതോ സെലിബ്രിറ്റി ഇവൻറ് നടത്തിയതല്ലേ ഉള്ളു സിദ്ധു?

സിദ്ധു: ഹാ അത് ഞങ്ങളുടെ dealers നു വേണ്ടി ഉള്ള പ്രോഗ്രാം.

ശില്പ: ആരായിരുന്നു

💬 Comments

View all comments