Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]
കക്ഷിക്ക് അറിയില്ല ആളെ. അറിഞ്ഞിരുന്നു എങ്കിൽ എന്നോട് ഇത്രയും പോലും പറയില്ലല്ലോ.
ജോ: ഹഹ.....
ശില്പ: ആ.... സത്യം.... ചിരിക്കാൻ പറഞ്ഞതല്ല. രണ്ടും ഭൂലോക പെണ്ണ് പിടിയന്മാർ ആണ്.
ജോ: എന്തായാലും ആവട്ടെ.
ശില്പ: നീ പൊയ്‌ക്കോ. ഞാൻ സ്റ്റോക്ക് രജിസ്റ്റർ തീർത്തിട്ട് ഇറങ്ങാം.
ജോ: ഉറപ്പാണോ?
ശില്പ: ആ ഡീ നീ പൊയ്‌ക്കോ. നിൻ്റെ അല്ലു നു എന്താ ക്ഷീണം എന്ന് നോക്ക്. ഹഹഹ....
ജോ: ഉവ്വ...
ജോവിറ്റ അതും പറഞ്ഞു ബാഗ് എടുത്തു ഇറങ്ങി, അവളുടെ ഫ്ലാറ്റ് ലേക്ക്.
ശില്പ കുറച്ചു നേരം കൂടി സ്റ്റോർ ൽ ഇരുന്നു. സ്റ്റോക്ജ് രജിസ്റ്റർ എല്ലാം ക്രോസ്സ് ചെക്ക് ചെയ്തു പണിക്കാർ എല്ലാരും പോയതിനു ശേഷം അവൾ സ്റ്റോർ ലോക്ക് ചെയ്തു ഇറങ്ങി. അവൾ ഡ്രൈവ് ചെയ്യുമ്പോ വിശാൽ നെ വിളിച്ചു. സിദ്ധു നെ കണ്ടതും എല്ലാം പറഞ്ഞു, അതിനു ശേഷം അമ്മയെയും.
സ്വന്തം ഫ്ലാറ്റ് ൽ എത്തിയ ശില്പ, ഒന്ന് ഫ്രഷ് ആയിട്ട് സിദ്ധു നെ വിളിച്ചു, അവൾക്ക് അവനെ വിളിക്കാതിരിക്കാൻ പറ്റില്ലല്ലോ.
നിമ്മിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങിയ സിദ്ധു സ്ക്രീൻ ൽ കണ്ടു,
"ശില്പ കാളിങ്...."
നിമ്മിയുടെ കുസൃതി നിറഞ്ഞ നോട്ടത്തിൻ്റെ അർഥം അവനു മനസിലായി –
"possessiveness..."
സിദ്ധു: എന്താ ഡീ നിമ്മീ.... ശില്പ എൻ്റെ ഫ്രണ്ട് മാത്രം ആണ്.
നിമ്മി: അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
സിദ്ധു: നീ ഒന്നും പറയണ്ട, നിൻ്റെ മുഖത്ത് നിന്ന് എനിക്ക് വായിക്കാം.
നിമ്മി: പോടാ... നീ സംസാരിക്ക്...
സിദ്ധു നിമ്മിയെ തൻ്റെ ഇടതു
💬 Comments
View all comments