0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

ഒരു സുഹൃത് ആണ് അലൻ, അവൻ്റെ ഷോപ് ൽ എന്താ ഒരു പ്രശ്‍നം.

പ്രമോദ്: ആ മനസിലായി, പക്ഷെ സിദ്ധു അതിൽ ഇടപെടേണ്ട, സംഗതി പെണ്ണ് കേസ് ആണ്. അവിടത്തെ ഒരു സ്റ്റാഫ് ചിത്തിരപുരം കോളനി ലെ ഏതോ ഒരു പെണ്ണും ആയിട്ട് ഉള്ള പ്രശ്‍നം ആണ്. കോളനിക്കാർ അവിടെ കൂടിയിട്ടുണ്ട്. സിദ്ധു നു അറിയാൻ വയ്യാത്ത ആൾക്കാർ ഒന്നും അവിടെ ഇല്ല എന്ന് എനിക്കറിയാം. എന്നാലും പെണ്ണ് കേസ് ആണ്, അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് ഇടപെടേണ്ട എന്ന്.

സിദ്ധു: നിങ്ങൾ ഇപ്പൊ ഇടപെടേണ്ട പ്രമോദ്. ഞാൻ ഒന്ന് നോക്കട്ടെ.

പ്രമോദ്: സിദ്ധു, ആ ഷോപ് അറിയാല്ലോ, പിടിപാടുള്ള ആൾക്കാർ ആണ്. ഞങ്ങൾ പോയില്ലെങ്കിൽ അവര് മുകളിൽ ഒക്കെ വിളിക്കും.

സിദ്ധു: പ്രമോദേ എനിക്ക് വിട്, ഏതു മുകളിൽ ആയാലും.

പ്രമോദ്: അതെനിക്കറിയാം സിദ്ധു.

സിദ്ധു: ഞാൻ വന്നിട്ട് ആവശ്യം ഉണ്ടെങ്കിൽ പറയാം, അപ്പൊ പ്രമോദ് വന്നാൽ മതി. ഓക്കേ?

പ്രമോദ്: ശരി സിദ്ധു. താമസിക്കല്ലേ.

സിദ്ധു: ഇല്ല ഡോ

സിദ്ധു ഫോൺ എടുത്തു ഡയല് ചെയ്തു... "സൈമൺ....."

സൈമൺ: സിദ്ധു സർ....

സിദ്ധു: എന്താ സൈമാ, കടയുടെ മുന്നിൽ?

സൈമൺ: സാറേ... നിങ്ങൾ ഇതിൽ ഇടപെടരുത്.

സിദ്ധു: നീ കാര്യം പറ സൈമാ...

സൈമൺ: നമ്മുടെ ആന്റപ്പൻ്റെ മോൾ ഇല്ലേ?

സിദ്ധു: ആര് ജൂലി ഓ?

സൈമൺ: ആ ജൂലി.

സിദ്ധു: അവൾക്ക് എന്ത് പറ്റി?

സൈമൺ: അവള് ഒരുത്തൻ ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നു.

സിദ്ധു: ആര്?

സൈമൺ: അവൻ ആണ് ഈ കടയിൽ

💬 Comments

View all comments