Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
ഉള്ളത്?
സിദ്ധു: അതാണോ പ്രശ്‍നം?
സൈമൺ: അല്ല, അവൻ എന്നോ രാത്രിയിൽ അവളുടെ അടുത്ത് വന്നു. കല്യാണം കഴിക്കും എന്നും പറഞ്ഞു ആണ് എല്ലാം. എന്നിട്ട് ഇപ്പൊ, കാര്യം കഴിഞ്ഞു അവൻ കൈ മലർത്തി. കോളനി ലെ പെണ്ണ് ആയത് കൊണ്ട് അവനു പറ്റില്ലെന്ന് അവളെ കെട്ടാൻ.
സിദ്ധു: എന്നിട്ട് ഇപ്പൊ എന്താ നിങ്ങൾ അവിടെ ചെയ്യുന്നത്?
സൈമൺ: ഞങ്ങൾ അവനെ കൊണ്ട് പോവും. അവനെ ഇവിടെ നിന്ന് ഇറക്കി കൊണ്ട് പോവും.
സിദ്ധു: സൈമാ.. നീ എന്താ ഇത് എന്നോട് പറയാതിരുന്നത്?
സൈമൺ: എൻ്റെ പൊന്നു സിദ്ധു സാറേ... ഈ പ്രശ്നത്തിൽ ഒക്കെ നിങ്ങളെ ഇടപെടുത്തണോ?
സിദ്ധു: ജൂലി നമ്മുടെ കുട്ടി അല്ലേടാ? എന്നിട്ടാണോ നീ മിണ്ടാതെ ഇരുന്നത്?
സൈമൺ: അത് കൊണ്ടല്ല, നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്ന് വച്ചിട്ടാണ്.
സിദ്ധു: ആരൊക്കെ ഉണ്ട് അവിടെ?
സൈമൺ: എല്ലാരും തന്നെ ഉണ്ട്, 30 പേരോളം.
സിദ്ധു: ജൂലി എവിടെ?
സൈമൺ: അവള് ഇവിടെ ഉണ്ട്.
സിദ്ധു: എടാ സൈമാ... അവളെ പ്രദർശിപ്പിക്കുവാണോ നാട്ടുകാരുടെ മുന്നിൽ? കോളനിക്കാരുടെ സ്വഭാവം കാണിച്ചു അവളുടെ ജീവിതം നശിപ്പിക്കാതെ അവളെ അവിടെ നിന്ന് മാറ്റഡാ.
സൈമൺ: ഇല്ല സിദ്ധു സാറേ... അവള് നമ്മടെ വണ്ടിയിൽ തന്നെ ആണ്. അവൻ പ്രശ്‍നം ഉണ്ടാക്കിയാൽ അവളെ മുന്നിൽ നിർത്താൻ വേണ്ടി ആണ്.
സിദ്ധു: ഡാ... അവള് വിദ്യാഭ്യാസം ഉള്ള നല്ല ഒരു കുട്ടിയാണ്. വെറുതെ അവളുടെ ജീവിതം വച്ച് കളിക്കരുത്. അടിക്കും ഞാൻ നിന്നെ.
സൈമൺ: നിങ്ങൾ പറഞ്ഞാൽ നമ്മൾ കേൾക്കാതിരിക്കുവോ?
സിദ്ധു: ഞാൻ ഇപ്പൊ
💬 Comments
View all comments