0%

Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]

Author : Meenu Read All Parts 3.9K

എന്തിനു?

ശില്പ: നീ അവളെ അവോയ്ഡ് ചെയ്യുന്നു എന്നും പറഞ്ഞു.

സിദ്ധു: അവോയ്ഡ് ചെയ്യാൻ ഞാൻ ആര്?

ശില്പ: ഹാ അത് തന്നെയാ ഞാനും പറഞ്ഞത്, ഇത് അസുഖം വേറെ ആണെന്ന്.

സിദ്ധു: നീ ഒന്ന് പോയെ?

ശില്പ: ഡാ സത്യം, കുറെ നേരം ആയിട്ട് എന്നോട് പറയാ - "സിദ്ധു നമ്മളെ അവോയ്ഡ് ചെയ്യുവാണ്, സിദ്ധു നമ്മളെ അവോയ്ഡ് ചെയ്യുവാണ്‌" എനിക്ക് ആണെങ്കിൽ ഇത് കേട്ടിട്ട് ചൊറിഞ്ഞു വന്നു. അവസാനം ഞാൻ പറഞ്ഞു എന്നെ അതിൽ കൂട്ടണ്ട അവനെ എനിക്ക് നന്നായി അറിയാം, അവോയ്ഡ് ചെയ്യുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രം ആണ് എന്ന്. അയ്യോ അത് പറഞ്ഞപ്പോൾ ആൾടെ മുഖം മാറി ഇല്ലേ - "വല്യ ആൾക്കാർ വന്നിരിക്കുന്നു, നീ അവന്റെ വല്യ മനസാക്ഷി സൂക്ഷിപ്പ് കാരി ആണല്ലോ, എന്നിട്ട് എന്താ അവനെ കേട്ടാഞ്ഞത്" ഇങ്ങനെ ഒക്കെ അങ്ങ് കാട് കയറി പോയി ഡാ അവള്.

സിദ്ധു: അലൻ ആയിട്ട് വല്ല വഴക്കും ഉണ്ടായി കാണും, അതിൻ്റെ ആവും.

ശില്പ: പിന്നെ അലൻ ആയിട്ട് വഴക്ക് ഒന്നും അവള് മൈൻഡ് ചെയ്യില്ല. ഇത് ഞാൻ പറഞ്ഞത് തന്നെയാ. ഞാൻ അവസാനം ചോദിച്ചു നിൻ്റെ തല എവിടെ എങ്കിലും ഇടിച്ചോ എന്ന്. അപ്പോൾ എന്നെ തെറി വിളിച്ചിട്ട് പോയിട്ടുണ്ട്.

സിദ്ധു: പാവം.

ശില്പ: നീ നോക്കിക്കോ മോനെ. ഇത് നിനക്ക് ഉള്ള വട്ടു ആണ്.

സിദ്ധു: പോടീ...

ശില്പ: നീ എപ്പോ വരും?

സിദ്ധു: ഞാൻ വരാം, താമസിയാതെ.

ശില്പ: ഹ... നീ വാ... ഞാൻ അവളോട്

💬 Comments

View all comments