Chapter Title : ജീവിത സൗഭാഗ്യം 27 [മീനു]
അവസാനം സിദ്ധു രണ്ടിനോടും മിണ്ടരുത് എന്ന് പറഞ്ഞു അടക്കി ഇരുത്തി.
കുറച്ചു സമയത്തെ നിശ്ശബ്ദതക്ക് ശേഷം, സിദ്ധു തുടങ്ങി....
" നല്ല തിരക്ക് ആയിരുന്നു ജോ ഓഫീസിൽ, audit team ഉണ്ടായിരുന്നു. അതാ വരാൻ പറ്റാതിരുന്നത്, അല്ലാതെ ഞാൻ നിങ്ങളെ അവോയ്ഡ് ചെയ്തതൊന്നും അല്ല"
ശില്പ: നിങ്ങൾ എന്ന് പറയണ്ട, അവളെ മാത്രം പറഞ്ഞാൽ മതി.
ജോ: സിദ്ധു, നിൻ്റെ കൂട്ടുകാരിയുടെ അന്ത്യം എൻ്റെ കൈ കൊണ്ട് ആയിരിക്കും.
ശില്പ: ഉവ്വ...
ജോ: സിദ്ധു... സിദ്ധു നെ അല്ലു നു ഭയങ്കര പേടി ആണ് ഇപ്പൊ, എന്തൊക്കെ ആയിരുന്നു അന്നത്തെ പ്രകടനം? വല്യ ഡോൺ ആയിരുന്നു എന്ന് ആണ് അല്ലു പറഞ്ഞത്.
ശില്പ: അങ്ങനെ ആണ് എൻ്റെ സിദ്ധു.
ജോ: നീ കൂടുതൽ തുള്ളണ്ട, നിൻ്റെ വിശാൽ നിന്ന് വിറച്ചു എന്ന് ആണ് ഞാൻ അറിഞ്ഞത്.
ശില്പ: ഒരു കുഴപ്പവും ഇല്ല. അത് ആവശ്യം ആണ്.
ജോ: ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
സിദ്ധു: ഏയ്.. ഒന്നും ഇല്ല ടോ, തൻ്റെ അലൻ്റെ കട യിലെ പ്രശനം തീർത്തു അത്രേ ഉള്ളു.
ജോ: ഗുണ്ടകളും പോലീസ് ഉം ഒക്കെ കൈയിൽ ആണല്ലേ.
സിദ്ധു: ജീവിച്ചു പോവണ്ടേ?
ജോ: ഓ... എളിമ... ഇവള് കുറെ പുകഴ്ത്തി പറഞ്ഞു സിദ്ധു നെ എന്നോട് നേരത്തെ, ഞാൻ അത് പഴയ ഫ്രണ്ട് നോടുള്ള ആരാധന മൂത്തു ഉള്ള തള്ള് ആണെന്നാ കരുതിയത്.
ശില്പ: പട്ടി തെണ്ടീ... ഞാൻ തള്ളിയത് ആണെന്ന് ആണ് അല്ലെ നീ വിചാരിച്ചത്.
ജോ: സത്യം ഡീ...
💬 Comments
View all comments