Chapter Title : ജീവിതം നദി പോലെ…11 [Dr.wanderlust]
-------------------------------------------------------------
3-4 ദിവസത്തിന് ശേഷം ഞാൻ അബ്ദുക്കയുടെ വീട്ടിലെത്തി. ആൾ അപ്പോഴും കട്ടിലിൽ തന്നെ ആയിരുന്നു. പക്ഷേ പെട്ടെന്ന് വയസായ പോലെ, കണ്ണുകൾ ഒക്കെ കുഴിഞ്ഞു പ്രകാശമില്ലാതെ ആയിരിക്കുന്നു.
പ്രതീക്ഷകൾക്ക് വിപരീതമായി സംഭവിച്ചതിനാൽ ആവും ആളങ്ങു തളർന്നത് പോലെയായി.
എന്നെ കണ്ടപ്പോൾ നിസ്സഹായതയോടെ ഒരു നോട്ടം മാത്രം. ഇക്കയുടെ നിർദ്ദേശങ്ങൾ പുള്ളിയെ അറിയിച്ചു ഞാൻ മടങ്ങി.
അനസും ഫ്രണ്ട്സും കോട്ടയം കാരിതാസിൽ ആണെന്ന് ആഷിക് വഴി അറിഞ്ഞു. 6-7 മാസത്തേക്ക് ഒരുത്തനും അനങ്ങില്ല.
നഷ്ടം നികത്താൻ ഇക്ക ഒരു പ്രോപ്പർട്ടി വിറ്റു. അതിന്റെ ബ്രോക്കറിങ് അച്ചുവിനും, ആഷിക്കിനും ആയി ഞാൻ ഒപ്പിച്ചു കൊടുത്തു. തരക്കേടില്ലാത്ത കമ്മീഷൻ രണ്ടുപേർക്കും കിട്ടി. ഗോൾഡ് എന്തായാലും ഉടനെയെങ്ങും ക്യാഷ് ആക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു. കാത്തിരിക്കാൻ ഞാൻ തയാറും ആയിരുന്നു.
-------------------------------------------------------------
"എന്താ ഐഷുമ്മ ?"
"അത് ശനിയാഴ്ച ഇക്ക ഫ്രീ ആണോ?"
"മ്മ് ഉം കടയിൽ പോണം, പക്ഷേ സാരമില്ല ഫ്രീ ആകാം.. ഐഷുമ്മ ചോതിച്ചതല്ലേ. എന്താ കാര്യം?"
"എനിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം, പിന്നെ പുറത്തൊന്നു കറങ്ങണം."
"ഡ്രസ്സ് കടയിൽ നിന്ന് എടുത്താൽ പോരേ?"
"അയ്യോ അത് വേണ്ട നമുക്ക് ഒരുമിച്ചു പുറത്തു പോയി വരാം..."
"ഓഹോ അപ്പൊ ഡ്രൈവർ ആക്കാനാണോ?"
"യ്യോ അല്ല.. "
"പിന്നെ..."
"പിന്നെ... ഓഹ്ഹ് ഇക്കയ്ക്ക് അറിയാത്ത പോലെ.."
"ആ എനിയ്ക്ക് പലതും അറിയാം.."
"ആ അതൊക്കെ അറിഞ്ഞിട്ട് എന്താ കാര്യം?"
"കാര്യമൊക്കെയുണ്ട്...ശനിയാഴ്ച നോക്കാം.."
"ബൈ ഇക്ക.."
"ബൈ.."
ഞാൻ ഫോൺ വച്ചു. അന്നത്തെ സംഭവത്തിന് ശേഷം ഐഷു പതിവായി ചാറ്റ്
💬 Comments
View all comments