Chapter Title : ജീവിതം നദി പോലെ…11 [Dr.wanderlust]
മറച്ചു. സോൾപേടിം സ്പ്രേ എടുത്തു പോക്കെറ്റിൽ തിരുകി. റോഡിലേക്ക് ഇറങ്ങി നേരെ താഴോട്ട് ഇരുന്നിറങ്ങി. ഏതാണ്ട് 40 അടി താഴ്ചയുണ്ട്.
സ്വിഫ്റ്റ് വശം ചരിഞ്ഞു ആണ് വീണിരിക്കുന്നത്. വണ്ടി മുക്കാലും തകർന്നു പോയിട്ടുണ്ട്. ഒരു ലൈറ്റ് തെളിഞ്ഞു നിന്നിരുന്നു അത് ഞാൻ ചവിട്ടി പൊട്ടിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന ആർക്കും ബോധം ഇല്ല.
ഞാൻ പതിയെ മൊബൈൽ തെളിയിച്ചു ഉള്ളിലേക്ക് നോക്കി ബാഗ് ഒന്നും കാണാനില്ല. പക്ഷേ ഒരു സീറ്റിനു നല്ല വീതി. ഞാൻ അരയിൽ തിരുകിയ കത്തിയെടുത്തു സീറ്റു വശത്തു നിന്നും കീറി. ഊഹം തെറ്റിയില്ല. തോളിൽ കിടന്ന ബാഗിലേക്ക് ഞാൻ ബാറുകൾ മാറ്റി.
തിരികെ മുകളിൽ എത്തിയ ശേഷം ബാഗ് വണ്ടിയുടെ കേബിനിൽ ഇട്ടു. മുന്നിലെയും, പിന്നിലെയും tn രെജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റി. മുന്നിലെ നമ്പർ പ്ലേറ്റിന്റെ പകുതി ഒടിച്ചു കാർ മറിഞ്ഞ വഴിയിലേക്ക് ഇട്ടു. പിക്കപ്പ്ന്റെ വശങ്ങളിൽ ചുളിവുകൾ വീണു എന്നതല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു.ഒർജിനൽ നമ്പർ പ്ലേറ്റുകൾ പിടുപ്പിച്ചു.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇനി നേരെ തിരുവനന്തപുരം എത്തണം. ഈ വണ്ടി എന്റെ കൈയിൽ ആരും കാണാൻ പാടില്ല. ഏതാണ്ട് വെളുപ്പിന് ആറുമണിയോടെ തിരുവനന്തപുരത്തെത്തി. വണ്ടിയുടെ ആളെ കണ്ട് പൈസ സെറ്റിൽ ചെയ്തു. വണ്ടി ഉരഞ്ഞതിന്റെ ചേർത്തു പൈസ കിട്ടിയപ്പോൾ അയാളും ഹാപ്പി. തിരികെ ട്രെയിനിനു ആലുവയ്യെത്തിയപ്പോൾ ഉച്ച കഴിഞ്ഞു.
ഗോൾഡ് എവിടെ സൂക്ഷിക്കും എന്നതാണ് പ്രശ്നം ബാക്കിയൊക്കെ അത് കഴിഞ്ഞ്. തത്കാലം എല്ലാം ഫ്ലാറ്റിൽ സെറ്റാക്കി ഞാൻ പുറത്തേക്ക് പോയി. ഭയങ്കരമായൊരു ഉന്മാദം എന്റെ ഉള്ളിൽ നിറയുന്നുണ്ടായിരുന്നു.
💬 Comments
View all comments