Chapter Title : ജീവിതം നദി പോലെ…11 [Dr.wanderlust]
സ്റ്റീറിങ്ങിൽ അമർത്തിപ്പിടിച്ചു. പിന്നെ മുന്നിലൂടെ പോകുന്ന വാഹന്ങ്ങളെ നോക്കിയിരുന്നു. .
ഞാൻ ക്ഷമയോടെ റോഡിലൂടെ ഇടയ്കിടയ്ക്ക് പാസ്സ് ചെയ്യുന്ന വാഹനങ്ങളെ നോക്കി ഉറച്ച മനസ്സോടെ ബൊലേറോ പിക് അപ്പിന്റെ കേബിനിൽ ഇരുന്നു.
-------------------------------------------------------------
കുറവിലങ്ങാട് റോഡ് സൈഡിൽ വെയിറ്റ് ചെയ്ത എന്റെ മുന്നിലൂടെ അനസിന്റെ സ്വിഫ്റ്റ് പാഞ്ഞുപോയി. ഞാൻ ധൃതി കൂട്ടാതെ പതിയെ പിക് അപ് മുന്നോട്ടു എടുത്തു.
ഈരാറ്റുപേട്ട എത്തും മുൻപ് അത് നടന്നിരിക്കണം. ആള് കൂടിയാൽ എന്റെ കാര്യം തീരുമാനം ആകും. മരങ്ങാട്ട്പിള്ളി കഴിഞ്ഞു പിന്നെ കുറച്ചു തോട്ടം മാത്രമുള്ള ഭാഗമുണ്ട്. അതാണ് സ്പോട്ട്.
വളവും, തിരിവും ഒക്കെ കയറി ബൊലേറോ സ്വിഫ്റ്റിന്റെ പിന്നിലെത്തി. കവല കഴിഞ്ഞു ചെറിയൊരു കയറ്റവും, വളവും കഴിഞ്ഞാൽ ഏതാണ്ട് 800 മീറ്ററോളം ഇറക്കവും, വളവും ആണ്. ഇടതു ഭാഗം ഒരു കുന്നു പോലെയും, വലതു ഭാഗം താഴ്ചയുമാണ്. രണ്ടു സൈഡിലും റബ്ബർ തോട്ടമാണ്. ഏക്കറുകളോളം.. അടുത്തെങ്ങും വീടുകളും ഇല്ല.
ഇറക്കം തുടങ്ങിയതും, ഞാൻ ഗീയർ ഡൌൺ ചെയ്തു ആക്‌സിലേറ്റർ അമർത്തി ചവിട്ടി. ബൊലേറോ ഒന്ന് മുരണ്ട് കൊണ്ട് കുതിച്ചു, മുന്നിൽ പോയ സ്വിഫ്റ്റിന്റെ ഇടതു ഭാഗം കൂട്ടി, ബൊലേറോയുടെ വലതു ഭാഗം കൊണ്ടൊരു തട്ട് കൊടുത്തു.
റോഡിൽ ടയറുകൾ ഉരഞ്ഞു നിലവിളി പോലൊരു ശബ്ദം. പാളിപ്പോയ സ്വിഫ്റ്റ് മലക്കം മറിഞ്ഞു തോട്ടത്തിലേക്ക് മറിയുന്നത് ഞാൻ വണ്ടിക്കുള്ളിലിരുന്നു കണ്ടു. ഞാൻ വണ്ടി സൈഡിൽ ഒതുക്കി. ഏതെങ്കിലും വണ്ടി വരുന്നതിനു മുൻപ് സ്വിഫ്റ്റിന്റെ ലൈറ്റ് ഓഫ് ആകണം.
തലയിൽ ചുരുട്ടി വച്ച മങ്കി ക്യാപ് ഞാൻ വലിച്ചു താഴേക്ക് ഇട്ട് മുഖം
💬 Comments
View all comments