0%

Chapter Title : ജീവിതം നദി പോലെ…15 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

നോക്കി.

"ഒന്ന്‌ മോനിഷ.. അവൾക്ക് അത്യാവശ്യം സെലെക്ഷൻ സെൻസ് ഉണ്ട്, പിന്നെ അത്യാവശ്യം വിദ്യാഭ്യാസവും.. പക്ഷേ പ്രോബ്ലം സോൾവിങൽ വീക്ക് ആണ്.."

"രണ്ടാമത്തെ ആൾ.."

"ജോളി.. സമീറയുടെ അത്ര എക്സ്പീരിയൻസ് ഉണ്ട്. നന്നായി ആൾക്കാരെ കൈകാര്യം ചെയ്യും. എന്ത് പ്രശ്നവും കൂളായി ഡീൽ ചെയ്യും. പക്ഷേ സെലെക്ഷൻ സെൻസിൽ ഒരുപാട് പിന്നിലാണ്." ഞാൻ പറഞ്ഞു നിർത്തി.

ഇക്ക എന്തോ ആലോചിച്ചു ഇരുന്നു. ഞാൻ പറഞ്ഞത് പുള്ളി പ്രോസസ് ചെയ്യുകയാണ്.

പിന്നെ എന്നെ നോക്കി.

" ജോളിയെ ആക്കിയാലോ? "

"അതെന്താ?" ഞാൻ പുള്ളിയെ നോക്കി.

"അവളുടെ കല്യാണം കഴിഞ്ഞതാണ്. അത് തന്നെ കാര്യം."

"എനിക്ക് മനസ്സിലായില്ല. "

"അജൂ. മോനിഷയുടെ കല്യാണം കഴിഞ്ഞിട്ടില്ല, നമ്മൾ അവളെ എല്ലാം പഠിപ്പിച്ചു കഴിയുമ്പോൾ അവൾ കല്യാണം കഴിച്ചു മറ്റെങ്ങോട്ടേലും പോയാൽ നമ്മൾ വീണ്ടും പെടും. അതെ സമയം ജോളിക്ക് ഒരുപാട് ബാധ്യതകൾ ഉള്ളതിനാൽ അവൾ നമ്മൾ പറഞ്ഞു വിടാതെ ഒരിക്കലും ജോലി വിടില്ല. " അയാൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി.

മൈരൻ.. ഇയാളുടെ ചിന്തകൾപോകുന്ന പോക്കേ.. തനി കച്ചവടക്കാരൻ.

"അപ്പോൾ ഓർഡർ മെറ്റീരിയൽ സെലെക്ഷൻ ഒക്കെ.." ഞാൻ ചോദ്യ ഭാവത്തിൽ നോക്കി.

"അതിനും വഴിയുണ്ട്.." പുള്ളി കസേരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"സ്റോക്ക് ഓർഡർ, മെറ്റീരിയൽ സെലെക്ഷൻ ഒക്കെ മോനിഷ യെക്കൊണ്ട് ചെയ്യിക്കാൻ ജോളിയോട് പറയുക. അവളോട് മറ്റവളെ സൂപ്പർവൈസ് ചെയ്യാൻ മാത്രം പറയുക."

"അതൊരു ഈഗോ ക്ലാഷ് ആവില്ലേ? " ഞാൻ ഇക്കയെ നോക്കി.

പുള്ളി ചിരിച്ചു. "ഇല്ലല്ലോ.. ജോളിക്ക് സ്ഥാനം കയറ്റം കിട്ടിയ സന്തോഷം പോലെ

💬 Comments

View all comments