0%

Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നു.

അമ്മയും, അച്ഛനും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ മക്കൾക്ക് സന്തോഷമുണ്ടാകേണ്ടതാണ്, പക്ഷേ ഇവിടെ എന്റെ മനസ്സിൽ ആദ്യമുണ്ടായത് അസൂയയാണ് പിന്നെ ആ ലോകത്തിൽ എനിക്കൊരു സ്ഥാനമില്ലല്ലോ എന്നൊരു വിഷമവും.

എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു മുഖമുയർത്തിയ അച്ഛൻ അവരെ നോക്കി നിൽക്കുന്ന എന്നെ കണ്ടു. ക്ഷണ നേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു. അച്ഛന്റെ മുഖം മാറിയത് കണ്ടു എന്തുപറ്റിയെന്ന ഭാവത്തോടെ നെറ്റി ചുളുക്കി അമ്മയും തിരിഞ്ഞു നോക്കി. എന്നെ ക്ണ്ടതോടെ ഓഹ് ഇതാണോ കാര്യമെന്ന് ഭാവത്തിൽ നിസ്സംഗതയാണ് ആ മുഖത്തു കാണാനായത്.

ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു.

" അച്ഛാ ഞാൻ ഇറങ്ങുവാ.. "

"അതിനു നീ ഇന്നലെ വന്നതല്ലെയുള്ളു? പിന്നെന്താ ഇപ്പൊ പോകുന്നത്?"

"അത് നാളെ ഓഡിറ്റ്‌റെ കാണാൻ പോകണം." ഞാൻ പെട്ടന്ന് വായിൽ വന്നൊരു കള്ളം പറഞ്ഞു.

അച്ഛനത് കേട്ട് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി.

"എന്തിനാ അജൂ നീയിങ്ങനെ കള്ളം പറയുന്നത്? " അമ്മ ദേഷ്യത്തോടെ ചോദിച്ചു.

" ഞാനെന്തു കള്ളം പറഞ്ഞുവെന്നാണ്? " ഞാൻ വീണിടത്തു കിടന്നുരുണ്ടു.

എന്തോ പറയാനായി തുടങ്ങിയ അമ്മയെ അച്ഛൻ കയ്യുയർത്തി വിലക്കി. പിന്നെ എന്നോടായി പറഞ്ഞു.

" ഞാൻ പറഞ്ഞത് ഇഷട്പെടാത്തത് കൊണ്ടാണ് നീയിപ്പോൾ പോകുന്നത്. അത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വലിയ പാടൊന്നുമില്ല. കാരണം ഞങ്ങളാണ് നിന്റെ രക്ഷിതാക്കൾ. ഇനിയിപ്പോൾ ഇറങ്ങുമ്പോൾ ഒരു വഴക്ക് വേണ്ട. നീ പോയി വാ.. "

ശരിയെന്ന ഭാവത്തോടെ തല കുലുക്കി ഞാൻ തിരിഞ്ഞു.

" ഡാ ഒന്നു

💬 Comments

View all comments