0%

Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

നിന്നെ ... " അച്ഛനാണ്.

ഞാൻ തിരിഞ്ഞു പുള്ളിയുടെ മുഖത്തേക്ക് നോക്കി.

പുള്ളി ഇരുന്നിടത്തു നിന്നൊന്ന് എഴുന്നേറ്റ് കൈ വിടർത്തി ശ്വാസം വലിച്ചു വിട്ടു. പിന്നെ കർക്കശ്യം നിറഞ്ഞ പതിവ് ശൈലിയിൽ പറഞ്ഞു.

"ഞാൻ പറഞ്ഞ കാര്യങ്ങൾ കാര്യമായൊന്ന് ആലോചിക്ക്. ചൊല്ലിക്കോട്, തല്ലിക്കോട്, തള്ളിക്കള എന്നതാണ് പണ്ടു കാരണവന്മാർ പറഞ്ഞിരിക്കുന്നത്. അവസാനത്തെത് ചെയ്യിക്കാൻ ഞങ്ങളെ നീ നിർബന്ധിതരാക്കരുത്. ഉം പോയി വാ..."

ഒന്നും മിണ്ടാതെ ഞാൻ തല താഴ്ത്തി തിരിച്ചു നടന്നു. മനസ്സിൽ ദേഷ്യം പുകയുകയായിരുന്നു. ഏതു നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്?. മൈര്.

ഞാൻ വണ്ടിയിൽ കയറി. സൈഡ് ഗ്ലാസിൽ അച്ചനും, അമ്മയും ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് കണ്ടു.

Objects in the mirror are closer than they appear.

പക്ഷേ ഇവിടെ they are far away than they appear.

അവരോടുള്ള ദേഷ്യം ഞാൻ ആക്‌സിലറേട്ടറിലേക്ക് പകർന്നപ്പോൾ നാലു മണിക്ക് മുൻപ് തന്നെ ആലുവയെത്തി.

ഫ്ലാറ്റിൽ എത്തിയപ്പോൾ എന്തോ ഒരാശ്വാസം. ജീവപര്യന്തം ശിക്ഷ അനുഭവിക്കന്നത് പോലെയാണ് വീട്ടിൽ നിന്നപ്പോൾ തോന്നിയത്. ഇപ്പോൾ ആണെങ്കിൽ പരിധികളില്ലാത്ത സ്വാതന്ത്ര്യം പോലെ.

ഒന്ന് പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു. നേരെ വണ്ടിയെടുത്തു മറൈൻ ഡ്രൈവിലേക്ക് വിട്ടു. വണ്ടി പാർക്കിങ്ങിലിട്ട് കുറച്ചു നേരം ബെഞ്ചിൽ സ്ഥാനം പിടിച്ചു.

കാറ്റു കൊണ്ട് കടലും നോക്കി കുറേ നേരമിരുന്നു. എന്തൊക്കെയോ ചിന്തകൾ തലയ്ക്കുള്ളിലൂടെ കടന്നു പോയി. ഒന്നു മനസ്സ് ശാന്തമായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു.

തിരികെ പോകാം എന്ന് കരുതി വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് ആഷിക്കിന്റെ കടയിൽ ഒന്ന് കേറിയാലോ എന്ന്

💬 Comments

View all comments