Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
തോന്നിയത്. ബാറിൽ വച്ചു കമ്പനിയായ ഒരു ചങ്ക് ആണ്. ഇവിടെ പെന്റ മേനകയിൽ ആശാന് രണ്ടു മൊബൈൽ ഷോപ്പ് ഉണ്ട്. പിന്നെ കുറച്ചു കുഴലിന്റെ ഇടപാടുമുണ്ട്.
നേരെ റോഡ് ക്രോസ്സ് ചെയ്തു അവന്റെ ഷോപ്പിലേക്ക് നടന്നു. സ്റ്റെപ് കയറുമ്പോൾ ആണ് ഐഷു വേറൊരു പെൺ കുട്ടിയോടൊപ്പം സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്.
"ഐഷുമ്മ "
വിളി കേട്ട് നോക്കിയ ഐഷു എന്നെ കണ്ടോന്ന് ഞെട്ടി. പിന്നെ പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി.
"ഇതെന്താ ഇവിടെ?"
"ഒന്നുലിക്ക.. ഇവൾക്കൊരു ഫോൺ നോക്കാൻ ഇറങ്ങിയത. എന്റെ ഫ്രണ്ട് ആണ് ആതിര.."
ഞാൻ ഐഷുന്റെ കൂടെയുള്ള കുട്ടിയെ നോക്കി ഒന്നു ചിരിച്ചു. തിരിച്ചവളും. ?
"എന്നിട്ട് ഫോൺ എടുത്തോ? ഇല്ലെങ്കിൽ ഇവിടെ എന്റെ ഫ്രണ്ട്ന്റെ കടയുണ്ട് അവിടെ നോക്കാം."
"ഇവളുടെ ചേട്ടന്റെ പരിചയക്കാർ ഉണ്ടായിരുന്നു. അവിടെ നിന്ന് എടുത്തു . '
ഐഷു പറയുന്നതിനിടയിൽ താഴെ പാർക്കിങ്ങിലേക്ക് നോക്കുന്നുണ്ടായിരുന്നു.
"ഇനി ഐഷുമ്മ എങ്ങനെ പോകും? ഞാൻ കൊണ്ട് വിടണോ?".
"വേണ്ടിക്ക ഇവളുടെ വണ്ടിയുണ്ട്. അതിൽ ഒരുമിച്ചു പൊക്കോളാം."
"എങ്കിൽ ശരി വിട്ടോ.. സന്ധ്യയായി.."
ഐഷു കൂട്ടുകാരിയോടൊപ്പം താഴോട്ടിറങ്ങി പിന്നെ പെട്ടെന്ന് വീണ്ടും നട ഓടി കേറിയെന്റെ അടുത്തെത്തി.
"ങും.. എന്തേ?" ഞാൻ ഐഷുനെ നോക്കി.
ആളുടെ ബോഡി ലാംഗ്വേജ്ൽ മൊത്തം ഒരു പരുങ്ങൽ.. കൈകൾ ഒക്കെ പിണച്ചു വച്ചു അഴിച്ചു മടക്കുന്നു, കാലുകൾ നിലത്തു മാറി മാറി നൃത്തം ചെയ്യുന്നു.
"അതിക്ക. പിന്നെ.. എന്നെ.. പിന്നെ.. ഇവിടെ " ആളുടെ വിക്കൽ കൂടി കേട്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി..
"ഐഷുമ്മയെ ഇവിടെ
💬 Comments
View all comments