Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
കണ്ടു എന്ന് അക്കച്ചിയോട് പറയരുത് അതല്ലേ.." ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"മ്. ഉം.." പാതി ചമ്മലോടെ ഐഷു മൂളി..
"എന്ത് പറഞ്ഞാ വീട്ടിൽ നിന്നു ചാടിയത്?" ഞാൻ ചോദിച്ചു..
"അത് ആസ് യൂഷ്വൽ.. കമ്പയിൻഡ് സ്റ്റഡി.. പ്ലീസ് പറയല്ലേ ഇക്ക. അമ്മി അറിഞ്ഞാൽ എന്നെ ശരിയാക്കും "..
"ഹേയ്.. ഞാൻ പറയില്ല.. ഐഷുമ്മ വിട്ടോ.. ഇനി കറങ്ങാതെ വീട്ടിൽ പൊക്കോണം.."
"ഓക്കേ.. ബൈ.. ബൈ " ഐഷു കൈ വീശി കാണിച്ചു കൊണ്ട് കൂട്ടുകാരിയുടെ നേർക്കോടി. പിന്നെ അവിടെ കിടന്നൊരു സ്സിഫ്റ്റിൽ കേറി. ആ സ്വിഫ്റ്റ് ഒന്നു റിവേഴ്‌സ് എടുത്തു നേരെ ഹൈവേയിൽ കയറി മറഞ്ഞു. ഞാൻ ആ സ്വിഫ്റ്റ് പോകുന്നത് നോക്കി നിന്നു. സ്വിഫ്റ്റ് കണ്ണിൽ നീന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ആഷിക്കിന്റെ ഷോപ്പിലേക്ക് കയറി.
അവൻ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടത് കൊണ്ട് അവൻ കൗണ്ടറിൽ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നിരുന്നു.
"മച്ചാനേ..."
"ആ മച്ചു "..
"എന്തേ ഈ വഴിക്കൊക്കെ?"..
"ഒന്നുല്ലെട.. കുറേ ആയ്യില്ലേ നിന്നെ കണ്ടിട്ട് അതുകൊണ്ട് ചുമ്മാ ഒന്നിറങ്ങിയതാ.."
"ഏതാ ആ കൊച്ചു?"
"ഏതു? ഇപ്പോൾ ഇവിടെ നിന്നു സംസാരിച്ചതോ?"
"ആ.. അത് തന്നെ.. ആരാ?"
"ഓഹ് അത് ഐഷു ആട.. അക്കച്ചിടെ മോള്.."
"ഏതു അഫ്സലിന്റെ പെങ്ങളുടെ കൊച്ചോ?" അവൻ നെറ്റി ചുളിച്ചു.
"ആം. അത് തന്നെ. എന്താടാ?" അവന്റെ മുഖം കണ്ടു ഞാൻ ചോദിച്ചു.
"അത് പറയാം.. നമുക്കൊരോ ചായ കുടിച്ചാലോ?"
"ഓക്കേ.. താഴോട്ട് പോയാലോ?"
"ആ.. ഒരു മിനിറ്റ്.. ഞാൻ ഒന്ന് അവന്മാരോട്
💬 Comments
View all comments