Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
പറഞ്ഞിട്ട് വരാം."
അവൻ വേഗത്തിൽ കടയിലേക്ക് പോയി വന്നു. പിന്നെ താഴെ തെരുവിലേക്ക് നടന്നു ഞങ്ങൾ.
"ഡാ വലിക്കുന്നോ.. " ചായയും കൊണ്ട് വന്ന ആഷിക്കിന് നേരെ ഞാൻ സിഗരറ്റ് നീട്ടി. അവൻ ഒരു ഗ്ലാസ് എനിക്ക് തന്നതിന് ശേഷം ഒരെണ്ണമെടുത്തു ചുണ്ടിൽ വച്ചു എന്റെ ചുണ്ടത്തിരുന്ന സിഗരട്ടിൽ നിന്നു പുകച്ചു.
പിന്നെ ഒന്നു പുകയൂതി വിട്ടു..
"ഡാ അജൂ ആ കൊച്ച് എവിടെ വന്നതാണെന്ന് നിനക്കറിയുമോ?."
"മ് ഹും.. കൂട്ടുകാരിക്ക് ഫോൺ നോക്കാൻ വന്നതാണെന്നാണ് എന്നോട് പറഞ്ഞത്."
"കോപ്പാണ്.. ആ കൊച്ചിനെ ഇപ്പോൾ കുറേ പ്രാവശ്യമായി ഇവിടെ ഞാൻ കാണുന്നു. ഞാൻ മാത്രമല്ല ഇവിടെ കടയിലുള്ള ഒരു മാതിരി എല്ലാവരും കണ്ടിട്ടുണ്ടാവും."
ഞാൻ അവനെ നോക്കി..
"അവര് ഇപ്പോൾ കുറച്ചു പ്രാവശ്യമായി സ്ഥിരം അനസിന്റെ ഷോപ്പിൽ വരുന്നുണ്ട്. "
"ഏതു പാമ്പിന്റെ ഷോപ്പിലോ?"
"മ് ഹും.. അവന്റ അടുത്ത് തന്നെ. " അവൻ തലയാട്ടി.
"അവനെ നിനക്ക് അറിയാമല്ലോ? ഗോൾഡും, കുഴലും, ഡ്രഗ്സും എല്ലാം ഉണ്ട്. പിന്നെ അവന്റെ ചുറ്റിക്കളി ഒക്കെ ഫേമസ് ആണല്ലോ."
"ഐഷു പോയി ചാടിക്കൊടുത്തോ അവന്റ കൈയിൽ." ഞാൻ അറിയാതെ ചോദിച്ചു പോയി.
"മച്ചാൻ കാണാൻ പൊളിയായത് കൊണ്ട് എത്ര പേര്ദോഷമുണ്ടായാലും പെൺപിള്ളേർ പറന്നു വരും.. പിന്നെ അവൻ എച്ചിലാക്കി എറിയുമ്പോൾ കുറെയെണ്ണം കരയും, ചിലതൊക്കെ നല്ല പണി വാങ്ങും, തീരെ പറ്റാത്തവർ തൂങ്ങും.. "
അവനെന്നെ നോക്കി... പിന്നെ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു
"എന്തായാലും നിന്റെ ഇക്കാക്ക് അനന്തിരവൾ വഴി നല്ലൊരു പണി വരുന്നുണ്ട്. ആ പൂമോന് ഒരെണ്ണം
💬 Comments
View all comments