0%

Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

ഞാൻ ചിരിച്ചു..

"അയ്യടാ.. ഒന്നുമറിയാത്ത ചെക്കൻ... ഇള്ള വാവായല്ലേ.. " അവളെന്റെ മൂക്കിൽ പിടിച്ചു കുലുക്കി.....

" ഒരു ഉമ്മ കൊടുത്തപ്പോൾ തന്നെ ചെക്കൻ എന്തൊക്കെയാ കാട്ടികൂട്ടിയത്... എന്നിട്ട് ഒന്നുമറിയില്ല പോലും.. " അവൾ കണ്ണുരുട്ടി..

" പിന്നല്ലാതെ.. മൂഡ് ആയിരിക്കുമ്പോൾ സീരിയൽ ഡയലോഗ് പറയാൻ വന്നാൽ ".. ഞാനവളെ ഒന്നു ഞെരിച്ചു.

"ആഹ്ഹ്.. പതിയെ.." അവൾ ഒന്ന് കരഞ്ഞു.

"സീരിയൽ ഡയലോഗ് അല്ലാതെ ഒരു സീരിയസ് ഡയലോഗ് പറയട്ടെ " അവൾ സ്വരം കടുപ്പിച്ചു..

ഞാനവളെ ചോദ്യഭാവത്തിൽ നോക്കി.

"വേറൊന്നുമില്ല.. ഞാൻ മാത്രം മതി, വേറെ കള്ളത്തരമൊന്നും കാണിക്കരുത് .." എന്റെ മുഖം മാറിയത് കണ്ടു അവൾ ശബ്ദം മയപ്പെടുത്തി പറഞ്ഞു..

ആസ് യൂഷ്വൽ പെണ്ണുങ്ങളുടെ ടിപ്പിക്കൽ ഡയലോഗ്..

"ആ.. അയ്യോ അങ്ങനെ പറയരുത്.. ഞാൻ ശ്രീ കൃഷ്ണനല്ലേ.. ബാക്കി പതിനാറായിരത്തിയെഴു പേരോട് ഞാൻ എന്തു പറയും..."

"കൊല്ലും.. ഞാൻ.. "അവളെന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് കണ്ണ് തുറുപ്പിച്ചു... "കളിയാക്കുന്നോടാ കൊരങ്ങാ.."

"അല്ല പിന്നെ.. ഞാൻ കാമദേവനല്ലേ ഇങ്ങനെ പെണ്ണുങ്ങൾ ക്യൂ നിൽക്കാൻ.. നീ ഒക്കെ ഇപ്പോഴും 60ൽ വണ്ടി കിട്ടാതെ നിൽക്കുന്ന പെണ്ണാണോ സമീറ "...

"അത് നിങ്ങൾക്ക് മനസ്സിലാവില്ല സാറെ "... അവൾ വലതു കൈ മടക്കി അതിൽ മുഖം ചാരിയെന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു "60ൽ ആയാലും അടുത്ത തലമുറയിൽ ആയാലും കൂടെയുള്ള പാതിയെ പങ്കു വയ്ക്കാൻ ഞങ്ങൾക്ക് ഇച്ചിരി പാടാ.. എത്ര കള്ളത്തരം കാണിക്കുന്ന പെണ്ണായാലും അവൾക്ക് പ്രിയപ്പെട്ടൊരുവൻ കാണും.."

അവൾ പതിയെ എഴുന്നേറ്റു.. ഡ്രെസ്സൊക്കെ നേരെയാക്കി താഴേക്കു പോകാൻ

💬 Comments

View all comments