0%

Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

ആയി താഴേക്ക് പോകാൻ തുടങ്ങുന്നു. " ഞാൻ പറഞ്ഞു.

" ങ്‌ഹേ!.. ഇപ്പോഴാ എത്തിയത്? അപ്പോൾ വേറെ എവിടെപ്പോയി?. " അവളുടെ സ്വരത്തിലെ ആകാംഷ ഞാൻ തിരിച്ചറിഞ്ഞു.

ഹോ മൈര്... അബദ്ധം പറ്റിയല്ലോ. ഞാൻ തലയിൽ കൈ വെച്ചു. ഇനി ഇവളോട് എന്ത് പറയും. ?

"അത്.. അ.. ആ.." ഞാൻ ഒരു നിമിഷം ഒന്ന് വിക്കി.

"ങേ... എന്ത്? ഹലോ.. ഹലോ.. നിനക്ക് കേൾക്കുന്നില്ലേ?"

"ഹലോ.. ആ കേൾക്കാമെടി... റേഞ്ച് പോയി വന്നതാണെന്ന് തോന്നുന്നു.."

ഞാൻ സ്ഥിരമായി എല്ലാവരും പറയുന്ന ക്ലിഷേ നുണ തന്നെ പറഞ്ഞു. ഒപ്പം താമസിച്ചതിനു അവളോട് പറയാൻ കാരണം ആലോചിച്ചു കൊണ്ടിരുന്നു.

"ആണോ? ആ.. ഇപ്പോൾ കേൾക്കാമോ? ശരിയായോ?." അവൾ ചോദിച്ചു.

"ആ ശരിയായി.. ഇപ്പോൾ കേൾക്കാം." ഞാൻ പറഞ്ഞു.

"ആ എന്നാൽ പറ. മോൻ ഇത്രയും നേരം എവിടെ പോയി? എന്താ താമസിച്ചത്?."

അവൾ ചോദ്യമാവർത്തിച്ചു. ഇനിയിതിനു കൃത്യമായി ഒരു മറുപടി കിട്ടിയില്ലെങ്കിൽ അവളിത് വിടില്ല.. പെണ്ണല്ലേ??

" ഓഹ്.. അത് ഞാൻ ആലപ്പുഴ വഴിയാണ് വന്നത്.. അവിടെ വരെ പോകേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. " ഞാൻ പറഞ്ഞു നിർത്തി.

"ങ്‌ഹേ ആലപ്പുഴ പോയോ? എന്തിനു? " പിന്നെയും ചോദ്യം.

" അത് ഒന്ന് രണ്ടു വണ്ടി നോക്കാൻ ഉണ്ടായിരുന്നു. റെന്റ് എ കാർ ഇപ്പോൾ കുഴപ്പമില്ലല്ലോ.. അതിനു പറ്റിയ വണ്ടികൾ ആണോന്ന് നോക്കാൻ പോയതാ. "

ആലോചിച്ചുറപ്പിച്ച മറുപടി ഞാൻ ആത്മ വിശ്വാസത്തോടെ അവതരിപ്പിച്ചു.

"ആഹ്ഹാ.. എന്നിട്ട് വണ്ടി എടുത്തോ?." അടിപൊളി അത് അവൾ വിശ്വസിച്ചു.

💬 Comments

View all comments