Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
ഹാവൂ സമാധാനമായി...
"ഡീ ഇത് പള്ളിപെരുന്നാളിന് പോയി കളിപ്പാട്ടം വാങ്ങുന്ന പോലെ അല്ല. നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ പണി കിട്ടും."
"ആണോ? എനിക്ക് ഈ വണ്ടിടെ കാര്യമൊന്നുമറിയില്ലേടാ.. "
എന്തായാലും ഞാൻ പറഞ്ഞതവൾ വിശ്വസിച്ചു. പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചിട്ടാണ് ഫോൺ വച്ചത്.
ഈ ഒരു ബന്ധം തുടങ്ങിയിട്ട് ഒന്ന് രണ്ടാഴ്ചകളെ ആയിട്ടുള്ളൂ. പക്ഷേ ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ അകൽച്ച വല്ലാതെ മാറിയിട്ടുണ്ട്. പലപ്പോഴും എന്റെ മേൽ പൂർണ്ണാധികാരമുള്ള പോലെയാണ് അവൾ സംസാരിക്കുന്നത്. സത്യത്തിൽ ഞാനത് ആസ്വദിക്കുന്നുമുണ്ട്.
ജീവിതത്തിൽ ഇത് വരെയായിട്ടും പ്രേമബന്ധങ്ങൾ ഒന്നുമുണ്ടായിട്ടില്ലാത്തത്തിനാലാവും . എന്തായാലും സംഭവം കൊള്ളാം. ഒരു സുഖമൊക്കെയുണ്ട്.
ഇനി അച്ചു പറഞ്ഞത് പോലെ തലയിൽ വല്ലതുമാകുമോ?.
ആ ചിന്തയെന്റെ തലയിലൂടെ കടന്നു പോയത് ഒരു ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ്. അവളോട് ഒരു സോഫ്റ്റ് കോർണറൊക്കെയുണ്ടെങ്കിലും അവളെ ജീവിതത്തിൽ ഒപ്പം കൂട്ടാനുള്ള ഹൃദയ വിശാലതയൊന്നുമെനിക്കില്ല.
"അജൂ... ഡാ ..." അമ്മയുടെ വിളിയെന്നെ ചിന്തയിൽ നിന്നുണർത്തി.
"ആ.. അമ്മ... " ഞാൻ വിളി കേട്ടു. ഒപ്പം ഫോൺ ബെഡ്ഡിലേക്ക് ഇട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി.
" നീ കഴിക്കുന്നില്ലേ? " അമ്മ ചോദിച്ചു.
"ആം " ഞാൻ മൂളി.
"എന്നാൽ കൈ കഴുകിക്കോളൂ.. " അമ്മ അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
ഞാൻ വാഷ് ബേസിനിൽ കൈ കഴുകി ഡൈനിങ് ടേബിളിലേക്ക് എത്തി. അച്ഛൻ അവിടെ ഇരിപ്പുണ്ട്. ഇരിക്കാൻ തുടങ്ങിയ എന്നെ ഒന്ന് നോക്കിപുള്ളി. പിന്നെ കനത്ത ശബ്ദത്തിൽ ചോദിച്ചു.
"ഒരു മാസം കൂടി വീട്ടിൽ വന്നു. പ്രായമായ രണ്ടു
💬 Comments
View all comments