Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
നിന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി. ☹️
ഇന്നിപ്പോൾ പറയാൻ ഒരു ജോലിയും, കിടക്കാൻ ഒരു ഫ്ലാറ്റുമുണ്ട്. വരുമാനത്തിന്റെ പകുതിയിലേറെ ബാങ്കിലെ ലോണിലേക്കാണ് പോകുന്നത്. എങ്കിലും സമാധാനമുണ്ട്. പിന്നെ ഇവരുടെയീ ആട്ടും തുപ്പും കൊള്ളേണ്ട. ചിന്തിച്ചു ചിന്തിച്ചു രാത്രി എപ്പോഴോ ഉറങ്ങി.
ജനൽ പാളിയിലൂടെ കടന്നു വന്ന സൂര്യപ്രകാശം മുഖത്തേറ്റപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. കൈകൾ ഒന്ന് വലിച്ചു വിട്ട് മൂരി നിവർന്നു ഞാൻ ബെഡ്ഡിൽ ഉയർന്നിരുന്നു. ഫോൺ എടുത്തു സമയം നോക്കി. പത്തു മണിയായിരിക്കുന്നു. പതിയെ ബാത്‌റൂമിലേക്ക് നടന്നു.
സമയ്യയുടെ കൂടെയുള്ള യുദ്ധത്തിന്റെ ക്ഷീണവും, യാത്രക്ഷീണവും ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും മാറി. ഫ്രഷ് ആയി താഴെ കിച്ചണിലേക്ക് നടന്നു. അവിടെയിനി എന്താണാവോ?.
കിച്ചണിൽ നിന്നും വറുത്തരച്ച കറിയുടെ മണം. എന്തൊക്കെ പറഞ്ഞാലും അമ്മയുടെ കൈപ്പുണ്യം ?.
"ആഹാ, മോന് ഇന്ന് നേരെത്തെ ആണല്ലോ?" അമ്മയുടെ പരിഹാസത്തോടെയുള്ള ചോദ്യം.
കേൾക്കാത്ത ഭാവത്തിൽ ഫ്ലാസ്കിൽ നിന്നും കാപ്പി ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ഞാൻ തിരികെ നടന്നു.
" ഡാ കഴിക്കാൻ എടുക്കട്ടെ? "
"ആം " ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു.
ആവി പറക്കുന്ന പുട്ടും, കടല കറിയുമായി ഞാൻ യുദ്ധമാരംഭിച്ച നേരത്താണ് പിതാജിയുടെ കടന്നു വരവ്. ഭക്ഷണവുമായി മല്ലിടുന്ന എന്നെ പുള്ളി ഒന്ന് പുച്ഛത്തോടെ നോക്കി. പിന്നെ കൈയിൽ ഇരുന്ന കവറുകൾ അമ്മയുടെ കൈയിൽ കൊടുത്ത ശേഷം ഒരു കസേര വലിച്ചു അവിടെ ഇരുന്നു.
"മൈര്.. മനസമാധാനമായി ഒന്ന് ഭക്ഷണം കഴിക്കാനും ഇങ്ങേരു സമ്മതിക്കില്ലേ?". ഞാൻ മനസ്സിൽ പറഞ്ഞു.
"ഇന്ന് എന്തേ പത്തരയായപ്പോഴേക്കും എഴുന്നേറ്റത്?" അച്ഛൻ എന്നെ നോക്കി.
കോപ്പ്..
💬 Comments
View all comments