Chapter Title : ജീവിതം നദി പോലെ…5 [Dr.wanderlust]
വിധം കുരുക്കിലേക്കെത്തിക്കും.. സൂക്ഷിച്ചോ.. "
ഞാൻ പുറത്തിറങ്ങി ചുമ്മാ തൊടിയിലൂടെയൊക്കെ ഒന്ന് നടന്നു. തലയിലെ തരിപ്പ് മാറുന്നില്ല. ഇനിയിവിടെ നിൽക്കാൻ കഴിയില്ല. എത്രയും വേഗം തിരിച്ചു കൊച്ചിയിലേക്ക് പോകാം.
ഉച്ചയൂണ് കഴിഞ്ഞു ഞാൻ തിരികെ റൂമിലെത്തി ബാഗ് എല്ലാം പാക്ക് ചെയ്തു. ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ അച്ഛനും, അമ്മയും തമ്മിൽ സംസാരിച്ചു. എന്നാൽ അവർ രണ്ടുപേരും എന്നോടൊന്നും മിണ്ടിയില്ല. ഞാൻ അവിടെ ഇരിപ്പുണ്ട് എന്നൊരു തോന്നൽ പോലും രണ്ടു പേർക്കുമില്ലെന്ന് തോന്നിപ്പോയി.
ഈ അവഗണനയൊക്കെ സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. ഇവരെയൊക്കെ കൊണ്ട് ഒരിക്കലെങ്കിലും ഞാൻ എന്നെ അംഗീകരിപ്പിക്കും.
ബാഗ് തോളിലാക്കി ഞാൻ താഴേക്കിറങ്ങി. രണ്ടുപേരേയും കാണാനില്ല. റൂമിൽ നോക്കി അവിടെയുമില്ല. സിറ്റ്ഔട്ടിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട്. ഞാൻ പുറത്തേക്കിറങ്ങി. രണ്ടുപേരും വരാന്തയുടെ കോണിൽ എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നു.
അമ്മയും, അച്ഛനും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ മക്കൾക്ക് സന്തോഷമുണ്ടാകേണ്ടതാണ്, പക്ഷേ ഇവിടെ എന്റെ മനസ്സിൽ ആദ്യമുണ്ടായത് അസൂയയാണ് പിന്നെ ആ ലോകത്തിൽ എനിക്കൊരു സ്ഥാനമില്ലല്ലോ എന്നൊരു വിഷമവും.
എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു മുഖമുയർത്തിയ അച്ഛൻ അവരെ നോക്കി നിൽക്കുന്ന എന്നെ കണ്ടു. ക്ഷണ നേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു. അച്ഛന്റെ മുഖം മാറിയത് കണ്ടു എന്തുപറ്റിയെന്ന ഭാവത്തോടെ നെറ്റി ചുളുക്കി അമ്മയും തിരിഞ്ഞു നോക്കി. എന്നെ ക്ണ്ടതോടെ ഓഹ് ഇതാണോ കാര്യമെന്ന് ഭാവത്തിൽ നിസ്സംഗതയാണ് ആ മുഖത്തു കാണാനായത്.
ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു.
" അച്ഛാ ഞാൻ ഇറങ്ങുവാ.. "
"അതിനു നീ ഇന്നലെ വന്നതല്ലെയുള്ളു? പിന്നെന്താ ഇപ്പൊ പോകുന്നത്?"
"അത് നാളെ ഓഡിറ്റ്‌റെ കാണാൻ പോകണം." ഞാൻ പെട്ടന്ന് വായിൽ വന്നൊരു കള്ളം പറഞ്ഞു.
അച്ഛനത് കേട്ട് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി.
"എന്തിനാ അജൂ നീയിങ്ങനെ കള്ളം പറയുന്നത്? " അമ്മ ദേഷ്യത്തോടെ ചോദിച്ചു.
" ഞാനെന്തു കള്ളം പറഞ്ഞുവെന്നാണ്? " ഞാൻ വീണിടത്തു കിടന്നുരുണ്ടു.
എന്തോ പറയാനായി തുടങ്ങിയ അമ്മയെ അച്ഛൻ കയ്യുയർത്തി വിലക്കി. പിന്നെ എന്നോടായി പറഞ്ഞു.
" ഞാൻ പറഞ്ഞത് ഇഷട്പെടാത്തത്
💬 Comments
View all comments