Chapter Title : ജീവിതം നദി പോലെ…8 [Dr.wanderlust]
ശേഷം, റിസിവർ ടേബിളിൽ തന്നെയിട്ടു അവരുടെ സംഭാഷണം കേൾക്കാൻ തീരുമാനിച്ചു.
"അത് അജയ് ആണ്.."
"നീയെന്തിനാ അവരോടൊക്കെ സോറി പറയുന്നത്?."
"അത് ഒരു നാല് ലക്ഷ്തിന്റെ പേമെന്റ് ഞാൻ എന്റർ ചെയ്തില്ല.. അതാണ് "
"ഡാ അതിന് നിന്നോട് ചൂടാകാൻ അവൻ ആരാ? നിന്റെ ശമ്പളക്കാരൻ തെണ്ടി അല്ലേ. അല്ലാതെ ഷോപ്പ്അവന്റെ തന്തയുടെ വകയും നീയവിടുത്തെ ജോലിക്കാരനും അല്ലല്ലോ..?"
മമ്മിയുടെ ഡയലോഗ് കേട്ട് ഞാൻ തരിച്ചിരുന്നു പോയി. പരട്ട തള്ള കാണുമ്പോൾ ഭയങ്കര ഒലിപ്പീര് ആണ്.
"അതൊക്കെ അതേ.. പക്ഷെ ഇങ്ങനെ കുറച്ചൊക്കെ നമ്മൾ താണു കൊടുത്താലേ ഇവനൊക്കെ നിൽക്കൂ..."
"അതെന്ത് വേറെ പിള്ളേരെ കിട്ടില്ലേ?"
"ഓഹ് അതല്ല മമ്മി.. നമ്മുടെ no 2 ഇടപാടിന് ഇവനെ പോലെയുള്ള വിശ്വസിക്കാൻ കൊള്ളാവുന്ന പൊട്ടന്മാരെ കിട്ടാൻ പാടാണ്. ഇങ്ങനെ കുറച്ചു ഉടായിപ്പ് സ്നേഹം, വിശ്വാസമൊക്കെ കാണിച്ചാൽ മാത്രമേ എന്തേലും പ്രശ്നം വരുമ്പോൾ ഈ കിഴങ്ങാമാരെ ഇട്ടു കൊടുത്തു നമുക്ക് ഊരാൻ പറ്റൂ..."
"അത് അവൻ പറഞ്ഞത് ശരിയാടി.... ഒരു പ്രശ്നം വരുമ്പോൾ ഇമോഷണൽ ബ്ലാക്ക് മെയിലിങ് വഴി ഇത്തരം ചെക്കന്മാരെയെ നമുക്കു വീഴിക്കാൻ പറ്റൂ... അതിന് നമ്മളും കുറച്ചു അഭിനയിക്കണം.." ഇക്കയുടെ ഡാഡിയുടെ ശബ്ദം.
"അതേ അത് തന്നെ ഡാഡി. അല്ലാതെ ഈ കടയിൽ നക്കപ്പിച്ചക്ക് നിൽക്കുന്ന നാറിയുടെ തോളിൽ കൈയിട്ടു അനിയൻ ആണെന്ന് പറയാൻ എനിക്ക് വട്ടുണ്ടോ? മമ്മി അങ്ങനെയാണോ കരുതിയത്?..." ഇക്കയുടെ ചിരി ഫോണിലൂടെ ഞാൻ കേട്ടത് വേറെയെതോ ഗൃഹത്തിൽ നിന്നെന്നപോലെ ആയിരുന്നു.. എന്റെ തലയിൽ ആരോ കൂടം കൊണ്ടടിച്ച പോലെ... കണ്ണിൽ ഇരുട്ട് കയറുന്നു..
💬 Comments
View all comments