Chapter Title : ജീവിതം on കോവിഡ് 2 [Doli]
ഫ്രിഡ്ജ് തൊറന്ന് നോക്കി... കുപ്പി വാങ്ങാൻ കാണിച്ച ശുഷ്കാന്തി ഇതിൽ കാണിക്കാത്തത് എനിക്ക് വല്ലാത്ത അടി ആയി എന്ന് ഞാൻ മനസ്സിലാക്കി ... ഒരു പൊട്ടിയ മുട്ടയും പച്ചക്കറിയും മാത്രമേ ഉള്ളൂ....
ഞാൻ ഫ്രിഡ്ജ് അടച്ച് തിരിഞ്ഞതും വീണ്ടും പിന്നിൽ ജെസ്സി ...
ഞാൻ : ? എന്ത് വേണം ഞാൻ ഒറങ്ങുകയൊന്നും അല്ല എണീറ്റു പോവാൻ ആയില്ലേ .... ഇനി രാത്രി വന്നാ മതി ...
ജെസ്സി : ?
ഞാൻ : നിന്നോട് ആണ് രാത്രി വരാൻ മൂദേവി പോ വെളിയിൽ ....
ജെസ്സി : സൂര്യാ....
ഞാൻ : ഇപ്പൊ സംസാരിച്ചും തൊടങ്ങിയോ ഡീ നീ മറുതെ ?
ജെസ്സി : ? ഗോഡ് ദിസ് ഗായ്...
ഞാൻ : പോവാണോ ശെരി പിന്നെ വാ അപ്പോ ബൈ....
ഞാൻ ബ്രഷ് ചെയ്ത് മൊഖം കഴികി വെളിയിൽ വന്ന് നോക്കുമ്പോ ഫോൺ അടിക്കുന്നു ...ഫോൺ എടുത്ത് നോക്കിയപ്പോ ശബരി ...
ഞാൻ : ഈ തെണ്ടിയോ.... ഹലോ പറ ഡേയ്
ശബരി : എങ്ങനെ പോവുന്നു മിസ്റ്റർ പെരേര..
ഞാൻ : മടുപ്പ് തന്നെ അളിയാ ...എന്നൊന്നും ഞാൻ പറയുന്നില്ല നല്ല ചുകം ഇങ്ങനെ വെള്ളം അടിച്ച് ഇരിക്കാൻ പിന്നെ എന്താ ജെസ്സി പിശാശിൻ്റെ വർക്ക് ഞാൻ തന്നെ ചെയ്യാം അത് ചെയ്ത് ഇന്ന് തന്നെ അവൾടെ മോന്തക്ക് വലിച്ചെറിയണം അത്ര തന്നെ ...??
ശബരി : പതുക്കെ പറ അവള് കേക്കും...
ഞാൻ : എന്ത്
ശബരി : അവള് കേക്കും ഒച്ച വേണ്ട എന്ന്...
ഞാൻ : നീ എന്താ അടിച്ചിട്ടുണ്ടോ ഞാൻ വീട്ടിൽ ആണ് ...
ശബരി : അപ്പോ അവള് വന്നില്ലേ ഇത് വരെ ...
ഞാൻ : ?? ? എന്താ ...?
ശബരി : അതെ ഇന്നലെ നിഷ ആണ് അവളോട് പറഞ്ഞത് നിൻ്റെ ഫ്ളാറ്റിൽ വന്ന് പ്രൊജക്റ്റിൻ്റെ കാര്യത്തിൽ ഹെൽപ് ചെയ്യാൻ ....
ഞാൻ : ഫക്ക് അപ്പോ ഇവടെ ഉള്ളത് ഡൂംപ്ളിക്കേറ്റ് അല്ലേ
💬 Comments
View all comments