Chapter Title : ജീവിതം on കോവിഡ് 2 [Doli]
എവടെ ആണ് നീ ...
ഞാൻ : എൻ്റെ വീട്ടില്
ആൻ്റി : അതെ കൂടുതൽ കാമഡി വേണ്ട
ഞാൻ : സോറി ആൻ്റി ...
ആൻ്റി : അതെ ഞാൻ അഞ്ചെണ്ണുമ്പോഴേക്കും ഫോൺ ജെസിക്ക് കൊടുത്തോണം
ഞാൻ : എന്താ
ആൻ്റി : ചെല്ലാൻ വൺ....
ഞാൻ ഓടി റൂം തൊറന്ന് വെളിയിൽ എറങ്ങി അവളുടെ റൂമിൻ്റെ വാതലിൽ പോയി മുട്ടി ... ജെസ്സി വാതല് തൊറന്നെ
ജെസ്സി : ഞാൻ കുളിക്കാ
ഞാൻ : ഹലോ ഹലോ ആൻ്റി അവള് വാതൽ ലോക്ക് ചെയ്തിരിക്കാ ആൻ്റി ....കുളിക്കാന്ന്....
ആൻ്റി : പെൺക്കുട്ടികൾ കുളിക്കുന്നിടത് നിനക്ക് എന്നാടാ പണി...?
ഞാൻ : ? തള്ള
ആൻ്റി : ഹലോ ഹലോ
ഞാൻ : കേക്കാ ആൻ്റി
ആൻ്റി : ശെരി ശെരി മോൻ പൊക്കോ ആൻ്റി പിന്നെ വിളിക്കാം ....
ഞാൻ : ? ശെരി ആൻ്റി ??
നാശം പിടിക്കാൻ തള്ള എനിക്കെ ടെസ്റ്റ് വക്കാ അവർക്കറിയില്ല ഞാൻ ആരാന്ന്...
ഞാൻ റൂമിൽ കേറി വാതൽ അടച്ച് ഗ്ളാസ്സ് എടുത്ത് കമത്തി...ഇത്തിരി കട്ട ആണ് സാരം ഇല്ല ....3 ഫ്ളാറ്റ് ഡ്രൈ പെഗ് അടിച്ച് ഞാൻ മണി ഹൈസ്റ്റ് കാണാൻ ഇരുന്നു...ശബരി എന്നെ ഒരുപാട് നിർബന്ധിച്ചിട്ടാണ് ഞാൻ ഇത് കാണാൻ തന്നെ ഇരുന്നത് കണ്ട് തൊടങ്ങിയപ്പോ സമയം പോയത് തന്നെ അറിഞ്ഞില്ല ....
പത്ത് മണിക്ക് ഒരു വീഡിയോ കോൾ വന്നൂ ഫോൺ എടുത്ത് നോക്കിയപ്പോ അവൾടെ അമ്മ ....
ഞാൻ ഇത്തിരി ഡീസൻ്റ് ആയി ഫോൺ എടുത്തു...
എനിക്ക് ഈ പരിചയം ഇല്ലാത്തവരെ വീഡിയോ കോൾ ചെയ്യാൻ ഒരു മടി ഉണ്ട് എടുത്തില്ലെങ്കിൽ തള്ളക്ക് ഡൗട്ടടിക്കും....
ഞാൻ എടുത്തു.... അത്ര പ്രായം ഒന്നും ഇല്ല ...
ആൻ്റി : നീ ആണോ സൂര്യ
ഞാൻ : അതെ ആൻ്റി
ആൻ്റി : എന്താ ഇത്ര നേരം എടുക്കാൻ
ഞാൻ : ഞാൻ സിനിമ കാണുവാ ആൻ്റി ....കേട്ടില്ല
ആൻ്റി : ഇപ്പൊ എങ്ങനെ കേട്ടൂ
💬 Comments
View all comments