Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
, . അത്രയും ഡെയ്ഞ്ചർ കണ്ടീഷൻസ് ഒന്നുമില്ല ഇപ്പൊ ""
"' എന്നൊക്കൊന്നും അറിയില്ല ജെസ്സി ...ഒരെത്തും പിടിയും കിട്ടുന്നില്ല .""'
രണ്ടു ദിവസം കൂടി കടന്നു പോയി ... ജോജിയും ദീപുവും സാധാരാണ ജോലിക്ക് പോകുന്ന പോലെ പോകും .... ദീപ്തിയും ...അവർ പോയാൽ അനിതയും ജെസ്സിയും പണികളൊക്കെ ഒതുക്കി പതിയെ ഇറങ്ങും ... അതെ പോലെ ഒരു ദിവസം
"' ദീപൂ .....ഡാ ഡാ "' അനിതയുടെ വിളി കേട്ടാണ് ജെസ്സി തിരിഞ്ഞു നോക്കിയത് എന്നത്തേയും പോലെ പലയിടങ്ങളിലും ജോലിക്കായുള്ള അന്വേഷണം കഴിഞ്ഞു മടങ്ങുകയായിരുന്നു അവർ
"' എന്ന .എന്നാടി അനീ ..ദീപുവെന്തിയെ ?''
"' ദേ പോകുന്നു ...അവനാ ബിൽഡിങ്ങിലേക്ക് കയറി പോയി ""
"' ഏതു ? ആ ബിൽഡിങ്ങിലേക്കോ ..വാ നോക്കാം ""
അവർ റോഡ് ക്രോസ് ചെയ്യുന്നതിന് മുന്നേ ദീപു ഒരു പിസ്സാ ബോക്സുമായി ഇറങ്ങു വന്നു വണ്ടിയിൽ കയറി പോയി .
"' അവനിപ്പോ പിസ്സാ ബോയിയാണ് ... പിസ്സാ ബോയ് ദീപക് സത്യൻ ... നല്ല ചേർച്ചയുണ്ടല്ലേ "'
"' ജെസ്സി ..അവൻ ..എന്റെ മോൻ ..അവനിയിതിനാണോ പഠിപ്പിച്ചേ നമ്മൾ ..ങേ ?"'
"' ഇത് പൊതുവഴിയാ മോളെ ..നീ ഇമോഷണൽ ആവല്ലേ .... "'
"' എന്തെല്ലാം ഉണ്ടായിരുന്നു നമുക്ക് ... പിന്നെ ഇല്ലാതായി .ഓരോന്ന് ..നമ്മുടെ ഭർത്താക്കന്മാർ അടക്കം ...പിന്നെ പിള്ളേർക്കൊരു ജോലി ആയപ്പോൾ എല്ലാമായെന്നു കരുതി "'
"' എന്നാലും ഇത്രയൊക്കെയില്ലേ അനീ .. കുടുംബത്ത് സമാധാനം .. നമ്മുടെ പിള്ളേര്
💬 Comments
View all comments