0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

എല്ലാ അർത്ഥത്തിലും നമ്മോടു കൂടെ ... ങേ ... ഒന്നും പോയിട്ടില്ല ... ഇപ്പോഴുള്ളത് ചെറിയ ഇഷ്യൂ...അത് വലുതാക്കുന്നതിനു മുന്നേ കൊടുക്കാവുന്നത് കൊടുത്തു അതില്ലാതാക്കണം ..എന്നാൽ പിന്നെ എല്ലാത്തിനും ഒരു സമാധാനം ഉണ്ടാകും .... "'

"' അവർക്ക് ..അവരിതൊന്നു പറഞ്ഞില്ലല്ലോ . ..എന്തേലും ചോദിച്ചാ മൂക്കത്തു ദേഷ്യം ..പൊട്ടിത്തെറിക്കൽ "'

"" അവർക്കതേ അറിയൂ ... അവരിങ്ങനെയൊരു സിറ്റുവേഷനിൽ കൂടി കടന്നു പോയിട്ടില്ല ... പണം ഇല്ലാതാവുമ്പോൾ മനുഷ്യർക്ക് ദേഷ്യം വരും ..അത് സ്വാഭാവികമാ ....ഇത് സോൾവ് ആയാലും ഇല്ലെങ്കിലും അടുത്ത തവണ ഇങ്ങനൊന്നുണ്ടായാൽ അവർക്കത് പ്രശ്നമാകില്ല ... കാരണം അവർ ജീവിതം പഠിച്ചു തുടങ്ങുന്നേ ഉള്ളൂ .ചെറിയൊരു വെയിൽ കൊണ്ടാൽ അഗ്നിയും വഴങ്ങും .....വാ നമുക്കൊരു ലെമൺ ജ്യൂസ് അടിച്ചിട്ട് മടങ്ങാം "'

അവർ മടങ്ങി വന്നു ഊണും കഴിഞ്ഞൊന്നു കിടന്നപ്പോൾ ആണ് അനിതയുടെ ഫോണടിച്ചത് .. .അനിത മൊബൈൽ എടുത്തു കട്ടാക്കി വീണ്ടും കിടന്നു

"' ആരാടി അനീ .."'

"' അതാ അൻവർ ആണെന്ന് തോന്നുന്നു ...""

"' ഇങ്ങു താ മൊബൈൽ ..ഞാനൊന്നു സംസാരിക്കട്ടെ ... എന്താ കാര്യമെന്നറിയാമല്ലോ "'

"" കാര്യമെന്താ ... അത് തന്നെ ..ജെസ്സി നീ വേണ്ടാത്തതിനൊന്നും പോകേണ്ട "'

"' നോക്കാടി നമുക്കു ..."'' ജെസ്സി ഫോണെടുത്തു അൻവറിനെ തിരികെ വിളിച്ചു ...

"" ഹാലോ .... ഹാ ഞാൻ ..ജെസ്സിയാണ് ... ഇല്ല ..അനിത മാർക്കറ്റിൽ പോയതാ ...ഇല്ല ഇവിടെ താഴെ ...പെട്ടന്ന് വരും ... എന്തുണ്ട് അൻവറേ വിശേഷം ? ആഹാ

💬 Comments

View all comments