Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
"" ദാ ..ഈ ടാബ് കഴിച്ചിട്ട് ചായ കുടിക്ക് "
ജെസ്സി അനിതയെ പിടിച്ചെഴുന്നേൽപ്പിച്ചു , ടാബ്ലെറ്റും വെള്ളവും കൊടുത്തു . എന്നിട്ടു കട്ടൻ ചായ ഡ്രസിങ് ടേബിളിൽ വെച്ചെഴുന്നേറ്റു പുറത്തേക്ക് നടന്നു
"' ജോജി നീ എവിടെയാ? എപ്പോ വരും ?'''
"' ഹ്മ്മ് .. ഓക്കേ ..ദീപുവോ ? ആണോ ?'
"' ഹ്മ്മ് ... നിനക്ക് പറ്റുമെങ്കിൽ ലീവെടുക്ക് ..ദീപൂനും ലീവാണല്ലോ ?'''
"' ഹേ ...അല്ലടാ ... എത്ര നാളായി നമ്മളൊന്ന് കൂടിയിട്ട് ..അതാ ... രണ്ടുമൂന്ന് ബിയറും ഒരു ബോട്ടിലും എടുത്തോ , പിന്നെ ബീച്ച് റോഡിലൂടെയല്ലേ വരുന്നേ? ചൂട് ബജിയും പിന്നെ കുറച്ച പക്കോഡയും വാങ്ങിക്കോ .."'
"" ഇല്ല ..നീ ലീവെടുക്കണം .. വേണം .. അതൊക്കെ ..ഞാൻ പറയുന്നത് കേട്ടാൽ മതി "'
പതിഞ്ഞ ശബ്ദത്തിൽ ജോജിയെ വിളിച്ചു നിർദ്ദേശങ്ങൾ നൽകിയിട്ട് ജെസ്സി അനിതയുടെ അടുത്തേക്ക് ചെന്നു , ബെഡിൽ ചാരിക്കിടക്കുകയായിരുന്നു അവൾ
''' കുറഞ്ഞില്ലെടി ?''
"'ഹമ് "'
"' എന്നാ പോയി ഒന്ന് കുളിച്ചു തുണിയൊക്കെ മാറ് "'
"' ഇച്ചിരെ കഴിയട്ടെ "'
"' ഇച്ചിരി കഴിയുമ്പോ നിന്റെ മറ്റവൻ വന്നു കുളിപ്പിക്കുവോ ..പോയി കുളിച്ചു തുണീം മാരേട്ട് വല്ല പണിയും നോക്കടി ഇരുന്നു മോങ്ങാതെ ""
അനിത അത് കേട്ടതും എഴുന്നേറ്റു . ജെസ്സി അവളെ ബാത്റൂമിലേക്ക് കയറ്റിവിട്ടു ഒന്ന് കരയുകയോ ശർദ്ധിക്കുകയോ ചെയ്താലേ അനിതയുടെ ആ തലവേദന മാറുവെന്ന് ജെസിക്കറിയാം . അതുകൊണ്ടാണവൾ അനിതയെ വഴക്ക് പറഞ്ഞത്
"'
💬 Comments
View all comments