Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]
നിനക്ക് ... അതൊക്കെ എവിടെ ?''
"" ഒരു ഫ്രണ്ട് ചോദിച്ചു ... അവളെടുത്ത മാസമേ തരൂ "' ദീപ്തി മുറിയിലേക്ക് കയറി .
"" എന്നാലും ബാക്കിയുള്ളതോ ... മാസം അഞ്ചാറ് കഴിഞ്ഞില്ലേ നീ ജോലിക്ക് പോകാൻ തുടങ്ങിയിട്ട് ... അതൊക്കെയെന്തേ ?"'
"' ആ ..എന്റെ കയ്യിലില്ല ...എനിക്കും പിന്നെ ചിലവില്ലേ ?''
"' തർക്കുത്തരം പറയുന്നോടി ..ആർക്കു കൊടുത്തതാടി ആ കാശൊക്കെ "' ഓർക്കാപ്പുറത്തായിരുന്നു അനിതയുടെ അടി ... ദീപ്തി കരണം പൊത്തി നിലത്തിരുന്നുപോയി ..
" അനീ ..എന്താടീ ഈ കാണിച്ചേ ... നീ അപ്പുറത്തു പോക്കേ ..പോക്കേ "' ജെസ്സി അനിതയെ പിടിച്ചു മുറിക്ക് പുറത്താക്കിയിട്ട് വാതിലടച്ചു
'' അനീ ...ഇങ്ങു വന്നേടി "'' അര മണിക്കൂറോളം കഴിഞ്ഞപ്പോൾ ജെസ്സി വാതിൽ തുറന്നു അനിതയെ വിളിച്ചു . അവളകത്തേക്ക് കയറിയപ്പോൾ ബെഡിൽ , ഭിത്തിയിലേക്ക് ചാരിയിരിപ്പുണ്ട് ദീപ്തി .. മുഖം കരഞ്ഞു മങ്ങിയിരിക്കുന്നു
"" എന്ന ..എന്ന പറ്റിയെടി ജെസ്സി ..കൊച്ചെന്നാത്തിനാ കരയുന്നെ ..നീ മമ്മിയോടങ്ങയൊക്കെ പറഞ്ഞപ്പോ ഞാൻ അടിച്ചു പോയതല്ലെടി ..പോട്ടെ "'
അനിത ബെഡിലിരുന്നു ദീപ്തിയുടെ കവിളിൽ തലോടി
"" പോട്ടെ മോളെ .... അമ്മക്ക് ദേഷ്യം വന്നപ്പോ .... അമ്മേം മമ്മയുമൊക്കെ പറയാറുള്ളതല്ലേ എന്തുണ്ടെലും തുറന്നു പറയണമെന്ന് ... ബോയ്‌ഫ്രണ്ടോ ..അവന്മാർക്ക് ഗേൾഫ്രണ്ടോ എന്ത് വേണേലും ആയിക്കോ ... നിങ്ങക്ക് കല്യാണോം നോക്കാം ...അല്ലെങ്കിലും ഇതൊന്നും ശാശ്വതമായ ബന്ധമൊന്നുമല്ലല്ലോ ...ആട്ടെ ...ആർക്കാ നീ പൈസ കൊടുത്തേ ...ബോയ് ഫ്രണ്ട് ആണോ ... നല്ലയാൾ ആണേൽ ആലോചിക്കാടി
💬 Comments
View all comments