Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]
കൊച്ചെ "' അനിത ദീപ്തിയുടെ കൈയ്യെടുത്തു തഴുകിക്കൊണ്ടിരുന്നു .
"' ഒലക്ക ... ഒന്ന് പോടീ എണീറ്റ് .... ചക്കെന്നു പറയുമ്പോ കൊക്കെന്നു കേൾക്കും ... എടി അനീ ..ഇതതൊന്നുമല്ല ....വെറും ഫിനാൻഷ്യൽ പ്രോബ്ലെംസ് ..."'
"'ങേ ?'' അനിത ജെസ്സിയെ നോക്കി ..
"" അഹ് ... പൈസയില്ലന്നു .... ഒരുത്തന്റെ ജോലി പോയിട്ട് നാള് കുറെ ആയി .. അടുത്തവന്റെ പോകാൻ തുടങ്ങുന്നു ... ആങ്ങളമാരെ ..അല്ല ...കെട്ടിയോന്മാരെ ...അതും വേണ്ട ... ബെഡ്‌റൂമിൽ മാത്രമുള്ളല്ലോ അത് ...അവന്മാരെ സഹായിക്കാനായി പെങ്ങള് കോൾ സെന്ററിൽ ജോലിക്ക് പോകുന്നു ...വെറുതെയിരുന്ന് മുഷിഞ്ഞിട്ടല്ലേയെന്നു മറുപടിയും ""
"" ജെസ്സി നീയെന്തൊക്കെയാ ഈ പറയുന്നേ ""'
"" കൊച്ചെ ... നീ പോയി കുളിച്ചു ഡ്രസ്സ് മാറ് ...ഞങ്ങള് കാപ്പിയെടുത്തു വെക്കാം ""
ജെസ്സി ദീപ്തിയെ ബാത്റൂമിലേക്ക് തള്ളി വിട്ടു
"" അനീ .... ഞാനവളുടെ മുന്നിൽ വെച്ച് ലാഘവത്വം കാണിച്ചെന്നെ ഉള്ളൂ .... സംഗതി അല്പം ഗുരുതരമാ "'
"" ഈശ്വരാ ... ജെസ്സി ...നീ കാര്യം പറയടി ""
"'' സംഭവം സാമ്പത്തികം തന്നെ ....ദീപുവിന്റെ ജോലി പോയി ... ജോക്കുട്ടന്റെ ഏതാണ്ട് തീരുമാനമായി ..ഈ പ്രോജക്ട് തീർന്നാൽ ഇപ്പോഴുള്ളവരെ പിരിച്ചു വിടാനാണ് തീരുമാനമെന്ന് ."'
"' ദൈവമേ ...അപ്പോളെന്തു ചെയ്യും ... വേറെ കമ്പനികളിൽ ഒന്നും കിട്ടില്ലേ ?''
"" കിട്ടും .സാലറിയൊക്കെ കുറവായിരിക്കും . പക്ഷെ , .അതിനും സമയം എടുക്കുമല്ലോ ... ജീവിതചിലവൊക്കെ കുറക്കാം അനീ ..ജോജി ഷെയർ മാർക്കറ്റിൽ അത്രയും
💬 Comments
View all comments