Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
അലവിയോട് പൈസ വാങ്ങി നാട്ടിൽ ബിസിനസ് തുടങ്ങി . അയാളതിൽ പരാജയപ്പെട്ടു കാണും ...ആ വൈകാരിക നിമിഷങ്ങളിലും നിന്നെയൊന്നു കാണുവാൻ ഓടി വന്നെങ്കിൽ അയാൾക്ക് നിന്നോടുള്ള കാമം മാത്രമായിരിക്കില്ല കാരണം ...ചിലരങ്ങനെയാ .. ചുറ്റുമുള്ള ആളുകൾ കുറ്റപ്പെടുത്തുമ്പോൾ സാഹചര്യങ്ങൾ ഒക്കെ പ്രതികൂലമാകുമ്പോൾ മനസ്സിൽ ഒരാളെ ഇഷ്ടമാണെങ്കിൽ അവരോടു സംസാരിച്ചു തന്റെ വേദനകൾ ഒഴുക്കിക്കളയും . അതിനവർക്ക് അവരുടെ സാമീപ്യമോ അനുവാദമോ വേണ്ട .അവരുടെ മനസ്സിൽ ആ വ്യക്തിയുണ്ടാവും എന്നും എപ്പോഴും . ഒരു പക്ഷെ മരിക്കുന്നടത്തോളം കാലവും ""
അനിതയൊന്നും പറഞ്ഞില്ല , പക്ഷെ അവളുടെ മനസ്സിലെ പ്രക്ഷുബ്ധത മുഖത്ത് കാണാമായിരുന്നു . അവളൊന്ന് അൻവറിന്റെ മുറിയിലേക്ക് തിരിഞ്ഞു നോക്കി .
"" അകത്തേക്ക് വരൂ ..."' അയാളുടെ വാതിലിനു മുന്നിലെത്തിയപ്പോൾ ജെസ്സിയെയും അനിതയെയും അയാൾ അകത്തേക്കാനയിച്ചു
സ്യൂട്ട് ആയിരുന്നു അത് . ഒരു ഹാളും രണ്ട് ബെഡ്റൂമും ചേർന്ന സ്യൂട്ട് . അത് മനോഹരമായി ഫർണിഷ് ചെയ്തിരുന്നു .
"' അനിതയും ജെസ്സിയുമിരിക്കൂ "' അയാൾ പറഞ്ഞിട്ട് ഫ്രിഡ്ജിൽ നിന്നും ഒരു ഫ്രൂട്ട് ജ്യൂസ് പൊട്ടിച്ചു , മൂന്നു ഗ്ലാസുമെടുത്തു .
"' നിങ്ങൾ ഹോട്ട് കഴിക്കുമല്ലോ അല്ലെ ... വിസ്കി ഓർ ബ്രാണ്ടി അതോ ?''
ജെസ്സി അയാളെ സംശയത്തിൽ നോക്കി
"'ജെസ്സിക്ക് എന്നെ മനസിലായിട്ടില്ല ... ഒകെ ..ഞാൻ പരിചയപ്പെടുത്തിയിട്ടുമില്ലല്ലോ അല്ലെ "' അയാൾ ഫ്രഡ്ജിൽ നിന്നും ബിയർ ക്യാനുകൾ എടുത്തുകൊണ്ടു വന്നു .
"' ബിയറാവാമല്ലോ അല്ലെ ... ഓൾറെഡി നിങ്ങൾ അൽപം കിക്കിലാണ് .. പിന്നെ ഇപ്പഴത്തെ സാഹചര്യത്തിൽ ദാഹമുണ്ടാവും
💬 Comments
View all comments