Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
നീ മിണ്ടാതിരിക്ക് ""
"' ജെസ്സി , അനിത ചോദിച്ചതിൽ എന്താണ് തെറ്റ് ? ഇപ്പോൾ നിങ്ങൾക്ക് കാശിന് ആവശ്യമില്ലേ ? അതിനല്ലേ നിങ്ങൾ അൻവറിനെ കാണാൻ വന്നത് ? നിങ്ങൾക്കാ സെന്റർ വാങ്ങണ്ടേ ? ജോജിയുടെയും ദീപുവിന്റെയും ജോലിക്ക് പകരം മറ്റൊന്ന് കണ്ടെത്തണം പിന്നെ ഇപ്പോഴുള്ള ബാധ്യത ...എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു മോചനം വേണ്ടേ ?' ""'
"' നിങ്ങൾക്ക് നിങ്ങൾക്കെങ്ങനെ ഇതെല്ലാം .."'
"' അറിയാമെന്ന് അല്ലെ ? ... ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ നിങ്ങളെ ഫോളോ ചെയ്യുന്നു ... നിങ്ങളുടെ ജീവിതം പെരുമാറ്റങ്ങൾ ചുറ്റുപാടുകൾ അങ്ങനെ എല്ലാം തന്നെ നിരീക്ഷിച്ചിരുന്നു "'
ജെസ്സി ചിന്തിക്കുന്ന പോലെ താടിയിൽ കൈ കുത്തി സാഡിലേക്ക് ചെരിഞ്ഞു
"' ജെസ്സി .. ഈ ഫയൽ ഒന്നോടിച്ചു നോക്കൂ ...ദീപ്തിയുടെ കഥയാണ് ഇത് .. ഇത് എഡിറ്റ് ചെയ്ത എഴുതണം ..പിന്നെ നിങ്ങളുടെയും ...പൂർത്തിയായാൽ പബ്ലിഷ് ചെയ്താൽ കിട്ടുന്ന വിഹിതത്തിൽ ഒരു പാതി നിങ്ങൾക്കാണ് "'
"' ഒന്നരക്കോടി കിട്ടുമോ ?'' അനിത ചാടിക്കയറി ചോദിച്ചു .
"' ഹഹഹഹ "" ജയകാന്തൻ പൊട്ടിച്ചിരിച്ചു "' അനിതേ ..വസുന്ധര ഇന്റർനാഷണൽ എഴുത്തുകാരിയാണ് ... ഇംഗ്ലീഷ് നോവൽസ് ..നെറ്റ്ഫ്ലിക്സ് സീരിയൽസ് അങ്ങനെ പലതും ..കഴിഞ്ഞ നോവലിന് ഏതാണ്ട് വൺ മില്യൺ പൗണ്ട് ആണ് നാളിതുവരെ കിട്ടിയിട്ടുള്ളത് . ഏതാണ്ട് ഒൻപത് കോടിയോളം വരുമത് . അതും തീർന്നിട്ടില്ല വിട്ടു പോകും തോറും ക്യാഷ് വരും . അത്രയും മാർക്കറ്റ് അവളുടെ ബുക്ക്സിനുണ്ട് . അതുകൊണ്ട്
💬 Comments
View all comments