Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
ഓ ...കുറെ വാട്സ് അപ് ഗ്രൂപ്പുണ്ട് സാറെ ... പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ .. പിന്നെ യൂ ട്യൂബും ഒക്കെ '
" നീ എത്ര രൂപക്കാ ചാര്‍ജ് ചെയ്യുന്നേ ? കിട്ടുന്ന പൈസ ചാര്‍ജ് ചെയ്തു മുടിയൂല്ലോ "
' ഇവിടെ വരുമ്പോളാ.സാറെ വീഡിയോയും മറ്റും ഡൌണ്‍ലോഡ് ചെയ്യൂള്ളൂ ... വൈഫൈ ഉണ്ടല്ലോ"ജലജ ചെയറിലേക്ക് ചാരി
' വൈഫൈ പാസ് വേര്‍ഡ് നിനക്കറിയാമോ ? എനിക്കും ഒരു മൊബൈല്‍ കിട്ടി ...ഇന്നലെ ഏട്ടന്‍ നെറ്റ് ചാര്‍ജ് ചെയ്തു "
'കാണിച്ചേ , സാറേ നോക്കട്ടെ ...എന്തിനാ ചാര്‍ജ് ചെയ്യുന്നേ ...ഞാന്‍ പാസ് വേര്‍ഡ് അടിച്ചേക്കാം ..സഫിയ സാറ് പോകുന്നെന് മുന്‍പേ ഞാന്‍ ചോദിച്ചാരുന്നു..മേരി ചേച്ചി വരെ വൈ ഫൈയാ യൂസ് ചെയ്യുന്നേ ?"
" എനിക്കിതൊന്നും അറിയില്ല ..മേരി ചേച്ചിക്കും വാട്സ് അപ്പ് ഒക്കെയുണ്ടോ ?" അനിത തന്‍റെ മൊബൈല്‍ എടുത്തു കൊടുത്തു
" അയ്യോ ...ഐ ഫോണ്‍ ആണല്ലോ സാറെ ... പത്തു നാല്‍പതിനായിരം രൂപ വിലയുള്ളതാ ' ജലജ ഫോണ്‍ അണ്‍ലോക്ക് ചെയ്തു , എന്നിട്ട് വൈ ഫൈ പാസ് വേര്‍ഡും സെറ്റ് ചെയ്തു . അപ്പോഴേക്കും മൂന്നാല് മെസ്സേജ് വന്നു ..
' സാറെ ...കൊള്ളാല്ലോ ....ഇതിവിടെ വന്നിട്ടുള്ള അന്‍വര്‍ സാറല്ലേ ... ഞാന്‍ വന്നെ പിന്നെ രണ്ടു മൂന്നു പ്രാവശ്യം വന്നിരുന്നു " അനിത പെട്ടന്ന് അവളുടെ കയ്യിലെ മൊബൈലില്‍ നോക്കി ... വാട്സ് അപ്പില്‍ ആദ്യത്തെ മെസേജ് ഗുഡ് മോര്‍ണിംഗ് ...നല്ലൊരു പാവക്കുട്ടിയുടെ ... പിന്നെ
💬 Comments
View all comments