Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
വയസായോ ? ങേ ..ആ പ്രായം തന്നെയാ എനിക്കും ...'
" മമ്മി നേരത്തെ മുതലേ പോകുന്നതല്ലേ ...അമ്മക്കാണേല്‍ ശീലമില്ലല്ലോ"
അല്‍പ നേരം കഴിഞ്ഞപ്പോള്‍ സത്യന്‍ കട അടച്ചിട്ടു വന്നു
" നീയെന്നാടി കടേല്‍ കേറാതെ പൊന്നെ ? എങ്ങനുണ്ടാരുന്നു ?"
" കുഴപ്പമില്ല സത്യേട്ടാ ...ഞാന്‍ ഇപ്പുറെത്തെ സ്റ്റോപ്പില്‍ ഇറങ്ങീട്ടു പോന്നു ... ഓഫീസ് ടൈം ആയതു കൊണ്ട് ഭയങ്കര തിരക്കും .. മടുത്തു .. ശീലമായിക്കൊള്ളും ...റീചാര്‍ജ് ചെയ്തില്ല കേട്ടോ ...വിളിക്കാനാണേല്‍ ബാലന്‍സും ഇല്ല .."
" ഓ ...ഞാനത് വിട്ടു പോയി ....നാളെ രാവിലെ തന്നെ ചെയ്തേക്കാം ...കൊച്ചു വിളിച്ചാരുന്നോടി?"
" ഹും ...ഉച്ചക്ക് വിളിച്ചു ...ജോലിയൊക്കെ എങ്ങനെയുണ്ടെന്നും ചോദിച്ച്"
" അമ്മ രണ്ടു വര്‍ഷം പോയാല്‍ മതി ...അതിനുള്ളില്‍ ഞാന്‍ എവിടെയേലും കേറും ...കാമ്പസ് റിക്രൂട്ട് മെന്റ് ഒക്കെ ഇപ്പൊ കൂടുതലാ " ദീപു ചിരിച്ചു
" അവനു ഭയങ്കര വിഷമമാ സത്യേട്ടാ ... ഞാന്‍ ജോലിക്ക് പോകുന്നത് കൊണ്ട് "
" അതെന്നാടാ ....ഞാന്‍ കൂടി പറഞ്ഞിട്ടാ ...നല്ല ജോലിയാണേല്‍ .. നീ കേറിയാലും അവള് കുറച്ചു നാല് കൂടി തുടരട്ടെ ... കൊച്ചിനെ ചേര്‍ക്കാന്‍ വേണ്ടി ആധാരം ജെസ്സീടെ ബാങ്കിലാ ...ഓടി ചെന്നപ്പോ അവരു മാത്രമേ പെട്ടന്ന് തന്നുള്ളൂ "
" ജെസ്സീടെ ബാങ്ക് അല്ല ...ഞങ്ങടെ ബാങ്ക് "
"ഓ ...നിന്‍റെ ബാങ്ക്..വാ വല്ലതും കഴിക്കാം "
" സത്യേട്ടന്‍ കുളിച്ചിട്ടു വരുമ്പോഴേക്കും ഊണ് റെഡി "
അനിത മുടിയും മാടി കെട്ടി അടുക്കളയിലേക്കു നടന്നു .
💬 Comments
View all comments