Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
അച്ചീവ് ചെയ്‌താല്‍ ഇന്‍സെന്റീവ്നു പുറകെ പ്രൊമോഷനും തരും ...ഇനി അഥവാ പോസ്റ്റ് ഉണ്ടായില്ലെങ്കില്‍ തന്നെ സാലറിയില്‍ വര്‍ധന കാണും "
സഫിയ ഡയറി തുറന്നു ലാന്‍ഡ് ഫോണില്‍ നിന്നൊരു നമ്പര്‍ ഡയല്‍ ചെയ്തു
" ഗുഡ് മോര്‍ണിംഗ് സര്‍ ...ഞാന്‍ ഇന്നലെ വിളിച്ചിരുന്നു ...ഉവ്വ സാര്‍ ...സര്‍ ഓഫീസില്‍ ഉണ്ടാവുമോ ? ശെരി സാര്‍ ....ഞാന്‍ വന്നോളാം "
ഫോണ്‍ വെച്ചിട്ട് സഫിയ അനിതയുടെ നേരെ തിരിഞ്ഞു
" ചേച്ചി ...ഞാന്‍ ഒരു ക്ലയന്റിനെ കാണാന്‍ പോകുവാണ് ..നിങ്ങള്‍ക്ക് കൌണ്ടര്‍ സെയില്‍ കൂടി ടാര്‍ഗറ്റില്‍ കൂട്ടും ..എനിക്ക് ചെറിയ ശതമാനം മാത്രമേ ഉള്ളൂ ..ദെ ....ഈ നമ്പറില്‍ ഒക്കെ വിളിച്ചു നമ്മുടെ നിക്ഷേപത്തിന്റെ ഇന്ട്രസ്റ്റും ഒക്കെ പറ .... '
സഫിയ ഒരു നമ്പര്‍ ഡയല്‍ ചെയ്തു അനിതക്ക് കൊടുത്തു ... ആദ്യത്തെ വിളി അത്ര സുഖകരമായില്ല ...സഫിയ അവള്‍ക്കു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അഞ്ചോ ആറോ വിളി കൂടി കഴിഞ്ഞപ്പോള്‍ ഈസിയായി .. ഡയറിയില്‍ പഴയ സ്വര്‍ണ പണയം വെച്ചവരുടെയും ഒക്കെ ലിസ്റ്റ് ഉണ്ടായിരുന്നു ...
" ഞാന്‍ ഇറങ്ങുവാ ചേച്ചി ...പഴയ കുറച്ചു ലിസ്റ്റുകള്‍ ഞാന്‍ മെയിന്‍ ബ്രാഞ്ചില്‍ നിന്നെടുപ്പിച്ചിട്ടുന്ദ് ...അത് കൂടി ഒന്ന് നോക്കണേ'
ഒന്ന് രണ്ടു പേര് വന്നപ്പോള്‍ കാഷിലെക്ക് മാറിയെങ്കിലും അനിത അന്ന് മുഴുവനും ഫോണിലായിരുന്നു . ഒന്ന് രണ്ടു പേര്‍ റേറ്റും മറ്റും ചോദിച്ചെങ്കിലും ആശ്വാസകരമല്ല
വൈകിട്ട് അവള്‍ അത്താഴത്തിനു ഇരുന്നപ്പോള്‍ വന്ന ഓഫറിനെ പറ്റി സംസാരിച്ചു
' നല്ലതാണല്ലോടി അനീ ... നീയൊന്നു ട്രൈ ചെയ്യ് ..
💬 Comments
View all comments