Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]
പറഞ്ഞു
" കഷ്ടകാലം മാറിയെന്നു കരുതിയതാ ...സാരമില്ല .നമുക്കൊന്നിനും യോഗമില്ലന്നു കരുതാം...നീ കിടന്നോ അനീ " സത്യന്‍ അവളുടെ തലമുടിയില്‍ തഴുകി
ഒരാഴ്ച അങ്ങനെ കഴിഞ്ഞു പോയി . മാസാദ്യ ദിവസം ..അന്ന് അനിതക്ക് ശമ്പളം കിട്ടി . ഇന്‍സെന്റീവ് കൂടി ചേര്‍ത്തു നല്ലൊരു തുകയുണ്ടായിരുന്നു അത് ..കൂടാതെ പ്രമോഷന്‍ ലെറ്ററും . അതും അതേ ബ്രാഞ്ചില്‍ തന്നെ ... മൂന്നു ദിവസം ചേറ്റുപുഴ ബ്രാഞ്ചില്‍ പരിശീലനം ... അത് കഴിഞ്ഞാല്‍ കുറ്റ്യാടി പുതിയ ബ്രാഞ്ചില്‍ മാനേജര്‍ ..സഫിയ അനിത ചാര്‍ജ് എടുത്താലും മൂന്നു ദിവസം കൂടി കാണും
വൈകിട്ട് സത്യന്‍റെ കയ്യില്‍ ആദ്യത്തെ ശബളം കൊടുക്കുമ്പോള്‍ അനിതയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു . ഒത്തിരി നാള്‍ കൂടിയാണ് അത്രയും പൈസ കയ്യില്‍ കിട്ടുന്നത് ..
സത്യന്‍ ആ പൈസ അവള്‍ക്ക് തിരികെ കൊടുത്തു .
" ഞാന്‍ ചിട്ടിക്കാരനോട് അടുത്ത തവണ കൂടാമെന്ന് പറഞ്ഞു . നുള്ളി പെറുക്കി ഉണ്ടാക്കിയാണ് അയ്യായിരം രൂപ ആദ്യ ഗഡുവായി കൊടുത്തത് ...അത് ചിട്ടി തീരുമ്പോഴേ കിട്ടൂ '
തലയിണ ചാരി വെച്ച് സത്യന്‍ ഇരുന്നു
" കടയില്‍ കച്ചവടം ഉണ്ടായിരുന്നേല്‍ ഞാന്‍ ഒന്നിനും നിര്‍ബന്ധിക്കില്ലായിരുന്നെടി ..ഇതിപ്പോ ..."
'സത്യേട്ടന്‍ പറഞ്ഞു വരുന്നത് ?" അനിത മേലേക്ക് കയറി അയാളുടെ മുഖത്തേക്ക് നോക്കി . കറുത്ത നിറം കണ്ണിനു മേലെ വ്യാപിച്ചിരിക്കുന്നു .. വീണ്ടും മെലിഞ്ഞിരിക്കുന്നു സത്യേട്ടന്‍ ....ഒരാഴ്ച കൊണ്ട് ...താനത് പറഞ്ഞതില്‍ പിന്നെ ...പാവം ഒത്തിരി നാളായി അധ്വാനിക്കുന്നു കുടുംബത്തിനു വേണ്ടി ....അനിതയുടെ കണ്ണുകള്‍ നിറഞ്ഞു . ആവളാ മെലിഞ്ഞ
💬 Comments
View all comments