0%

Chapter Title : ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.8K

നോക്കടാ ദീപു .."

അനിത മാറാനുള്ള ഡ്രെസ് എടുത്തപ്പോള്‍ ദീപു അവന്‍റെ മുറിയിലേക്ക് പോയി

വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍ അനിത മൂകയായിരുന്നു . അല്ലെങ്കില്‍ ബാങ്കിലെ അന്നത്തെ വിശേഷങ്ങള്‍ ഓരോന്നായി സത്യന്‍റെ അടുത്ത് പറയുന്നവള്‍ ആണ്

" അനീ ..എന്താടി ..ഞാന്‍ വന്നപ്പോള്‍ മുതല്‍ കാണുന്നതാ ...എന്നാ പറ്റി ? ബാങ്കില്‍ എന്തേലും ?"

" ഒന്നുമില്ല സത്യേട്ടാ " അനിത തിരിഞ്ഞു കിടന്നു

" അല്ല ...നീയിങ്ങനെ അല്ലല്ലോ സാധാരണ " സത്യന്‍ അവളെ പിടിച്ചു തിരിച്ചു കിടത്താന്‍ തുടങ്ങി

" ഒന്നുമില്ലന്നു പറഞ്ഞില്ലേ ?" അനിതയുടെ ശബ്ദം കടുത്തു. സത്യന്‍ പിന്നെ ഒന്നും മിണ്ടിയില്ല . അല്‍പ നേരം കഴിഞ്ഞപ്പോള്‍ സത്യന്‍ എഴുന്നേറ്റു പോകുന്നത് അനിതയറിഞ്ഞു

പാവം ... എന്ത് പറയണം എന്നറിയാതെ കടുപ്പിച്ചു പോയതാണ് ...വേണ്ടായിരുന്നു .. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ അനിത എഴുന്നേറ്റു . ഹാളിലെ അരണ്ട വെളിച്ചത്തില്‍ സത്യനെ കാണാതെ അവള്‍ വാതിലിന്റെ അടുത്ത് ചെന്നു ..

അത് .തുറന്നു കിടപ്പാണ് ...

പുറത്തെ വരാന്തയില്‍ തേക്കാത്ത തൂണില്‍ ചാരി സിഗരറ്റും വലിച്ചു ഇരിപ്പാണ് സത്യന്‍

' സത്യേട്ടാ ..എന്താ ഇത് ...അല്‍പം കുടിച്ചാലും വലിക്കണ്ടാന്നു ഡോകടര്‍ പറഞ്ഞതല്ലേ ?"

" ഹേ ...ഇല്ലടി " സത്യന്‍ നിലത്തു സിഗരറ്റ് കുത്തി കെടുത്തി വലിച്ചെറിഞ്ഞു

" വാ ...ചെറിയ മഞ്ഞുണ്ട് ..." അനിത കയ്യില്‍ പിടിച്ചപ്പോള്‍ സത്യന്‍ ഒന്നും പറയാതെ അകത്തേക്ക് നടന്നു . കിടക്കയില്‍ ചേര്‍ന്ന് കിടന്നു അയാളുടെ നെഞ്ചില്‍ വിരലോടിച്ചു അനിത അന്നത്തെ സംഭവങ്ങള്‍

💬 Comments

View all comments