0%

Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 174

എത്തിയ ഉടനെ പോയ്സൺ rucksack ബാഗ് പരിശോദിച്ചു. ഒരു ചെറിയ ടോർച്ച, ചെറിയ നൈറ്റ് വിഷൻ ബൈനോക്കുലർ, കൈയിൽ പിടിക്കുവാൻ പാകത്തിലുള്ള ഒരു ബോംബ് ഡിറ്റക്ടർ. സ്ട്രോയോട് കൂടിയുള്ള ഒരു വാട്ടർ പൗച്ച. അല്പം മുഷിഞ്ഞ ഒരു സൽവർ കമീസ് ഡ്രസ്സ്, പിന്നെ പാകിസ്ഥാനികൾ ധരിക്കുന്ന ഒരു ജോഡി ചെരുപ്പ്. അതും അല്പം പഴക്കം ഉള്ള ടൈപ്പ്.

പോയ്സൺ ഒന്നും സംസാരിച്ചില്ല. നേരെ ജിപ്സിയുടെ പുറകിലേക്ക് കയറി. ദേവക് സാമ്പ സെക്ടർ 8 ലേക്ക് ജിപ്സി പായിച്ചു.

വഴിയിലുള്ള  ചെക്ക് pointകളിൽ ഒന്നിൽ പോലും അവരെ തടഞ്ഞില്ല. യാത്രയിൽ ഉട നീളം അവർ തമ്മിൽ യാതൊരു സംസാരവും ഉണ്ടായില്ല  ഏകദേശം ഒന്നരയോടെ  ഒരു ഇട വഴിയുടെ അവസാനമായി ജിപ്സി നിന്ന്.

ഇരുട്ടിൻ്റെ മറവിൽ ദേവക് നാഥ് മുൻപിൽ നടന്നു പിന്നാലെ പോയ്സണും. ഒരു ചെറിയ കുന്ന് കയറിയതും ദൂരെ ഒരു ആഭരണം പോലെ ഇൻറ്റർനാഷണൽ ബോർഡർ ഇന്ത്യൻ സൈഡ്  ഫെൻസിങ്ങും LMG പൊസിഷനുകൾ  ഫെൻസ് ലൈറ്റുകളും വ്യക്തമായി. വീണ്ടും അര കിലോമീറ്റർ കൂടി നടന്നപ്പോൾ കാട് നിറഞ്ഞ ഒരു ഭാഗത്തു എത്തി. കുറ്റി ചെടികൾ വകഞ്ഞു മാറ്റി ദേവക്  കൈയിലുള്ള ടോർച്ച ഒരു പാറയുടെ മറവിലേക്ക് അവിടെ  നുഴഞ്ഞു കയറ്റക്കാർക്കായി ഉണ്ടാക്കിയ ചെറിയ തുരങ്ക കവാടം പ്രത്യക്ഷമായി. കഷ്ടിച്ച് ഒരാൾക്ക് പോകാൻ പാകത്തിനുള്ള ഒരു തുരങ്കം.

പിന്നെ ബാഗിൽ നിന്ന് ടോർച്ച ബാൻഡ് തലയിൽ ധരിച്ചു. ബോംബ് ഡിറ്റക്ടർ എടുത്ത് ദേവകിന് നൽകി.  അതിനു ശേഷം ഇട്ടിരുന്ന  ജാക്കറ്റുള്ളിൽ നിന്ന്  beretta ഗൺഉം സൈലെന്സർ ഊരി സേഫ്റ്റി ചെക്ക് ചെയ്തതിനു ശേഷം rucksack  ബാഗിലേക്ക് ഇട്ടു. അരയിൽ നിന്ന് 4  ഇഞ്ച്  മാത്രം നീളമുള്ള ഒരു കത്തിയും ബാഗിലേക്കിട്ടു. ഇടതു കാലിൽ ബാഗ് അതിൻ്റെ വള്ളികൾ ഉപയോഗിച്ചു ബന്ധിച്ച ശേഷം ജാക്കറ്റ്‌ ഊരി ദേവകിന് നൽകി. കഠിനമായ തണുപ്പുണ്ട്. എങ്കിലും പോയ്സണിന് അതൊന്നും വക വെക്കാൻ ഉള്ള സന്ദർഭമല്ല. ഒരേ ഒരു ലക്ഷ്യമേ ഉള്ളു IEM നേതൃത്വം.

ബോംബ് ഡിറ്റക്ടർ വാങ്ങിയ ശേഷം തുരങ്കത്തിലേക്ക് ഇഴഞ്ഞു കയറി.

ദേവക്

💬 Comments

View all comments