Chapter Title : ജീവിതമാകുന്ന നൗക 12 [റെഡ് റോബിൻ]
കുറച്ചു നേരം കൂടി പുറത്തു തന്നെ കാത്തു നിന്നു. പിന്നെ അടുത്തുള്ള BSF commanding center ലേക്ക് പോയി.
ഉള്ളിലേക്ക് കയറിയതും പോയ്സൺ ഹെഡ്‍ലാംപ് ഓണാക്കി. പിന്നെ മെറ്റൽ ഡിറ്റക്ടർ വെച്ച മുൻപിൽ പരിശോദിച്ചു മുൻപോട്ട് സാവധാനം ഇഴഞ്ഞു നീങ്ങി.ഓരോ പ്രവിശ്യവും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു പരിശോധിച്ചാണ് നീങ്ങിയത്. ഏകദേശം മൂന്നര മണിക്കൂർ ആയപ്പോൾ തുരങ്കത്തിൻ്റെ അവസാന ഭാഗം എത്താറായി എന്ന് പോയ്‌സൺ മനസ്സിലായി കാരണം ഇരിക്കാനുള്ള സ്പേസ് ഉണ്ട്.
ഹെഡ് ലാംപ് ഓഫ് ചെയ്‌ത് ശേഷം കാലിലെ കെട്ടഴിച്ചു ബാഗ് എടുത്തു. ബാഗിൽ നിന്ന് നൈറ്റ് വിഷിൻ എടുത്തു ധരിച്ചു. പിന്നെ electrolyte അടങ്ങിയ ഡ്രിങ്ക് സിപ്പ് ചെയ്‌തു കുടിച്ചു. പിന്നെ ഇരുന്നു കൊണ്ട് തന്നെ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്‌തു.
വീണ്ടും മെറ്റൽ ഡിറ്റക്ടർ പിടിച്ചു കൊണ്ട് കുനിഞ്ഞു തന്നെ മുന്നോട്ട് നീങ്ങി. പത്തടി കൂടി മുന്നോട്ട് പോയപ്പോൾ മുകളിലേക്ക് കയറുവാൻ പാകത്തിന് ചെറിയ ഒരു മര എണിയും മുകളിലായി മരത്തിൻ്റെ ഒരു ഡോറും കണ്ടു. പിന്നെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ഏണിയും അത് നിന്നിരുന്ന ഇടവും ശരിക്കും പരിശോദിച്ചു. പിന്നെ കുറച്ചു നേരം നിന്ന് പുറത്തു നിന്ന് ഏതെങ്കിലും ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. പിന്നെ ബാഗിൽ നിന്ന് റിവോൾവർ എടുത്തു സൈലെൻസർ ഘടിപ്പിച്ചു ശേഷം അരയിൽ തിരുകി.
പിന്നെ മുകളിൽ ഉള്ള ട്രാപ് ഡോറും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു. പിന്നെ പയ്യെ തള്ളി തുറക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്.
ഷോൾഡർ ഉപയോഗിച്ചു തള്ളിയാൽ ഒരുപക്ഷേ തുറക്കാൻ സാധിച്ചേക്കാം. ഒരു പക്ഷേ ഏണിയുടെ പടി ഓടിയാനുള്ള സാദ്യതയും ഉണ്ട്. പിന്നെ ശബ്‌ദം. വാച്ചിലെ സമയം നോക്കി. ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ലോക്ക് എവിടെയാണ് എന്ന് identify ചെയ്‌തു. സാദാ ബോൾട്ട ടൈപ്പ് ആണ് വിടവിലൂടെ കാണാം പക്ഷേ bolt കട്ട് ചെയ്യാൻ പറ്റില്ല. കത്തിയെടുത്തു അതിൻ്റെ നേരെ കുത്തി തുടങ്ങി. പലക ശരിക്കു ഉണക്ക് അകത്തത് കൊണ്ട് വലിയ കുഴപ്പമില്ലാതെ കുത്തി കളയാൻ പറ്റുന്നുണ്ട്. ഇരുപതു മിനിറ്റു
💬 Comments
View all comments